ഒന്നായിട്ട് ഒരു വർഷമായെന്ന് അമൃത 

MAY 25, 2023, 7:22 PM

ഗായികയായ അമൃതയും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുളള വിവാഹം ഒരു വർഷം മുൻപ് ആയിരുന്നു കഴിഞ്ഞത്.

ഗോപി സുന്ദറുമൊത്തുള്ള ഫോട്ടോകൾ അമൃത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് പങ്കുവച്ചൊരു ഫോട്ടോയാണ് വൈറലാകുന്നത്. 

ഇരുവരും ഒന്നായിട്ട് ഒരുവർഷം ആയതുമായി ബന്ധപ്പെട്ടാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ വച്ചുള്ളതാണ് ഫോട്ടോ. ഒപ്പം ഒരു വർഷം എന്ന് കുറിച്ച് ഹാർട്ട് ഇമോജിയും ഉൾപ്പെടുത്തിയാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ഇരുവർ‌ക്കും ആശംസകളുമായി രം​ഗത്തെത്തിയത്. 

vachakam
vachakam
vachakam

2022 മെയ്യിൽ ആയിരുന്നു ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ഫോട്ടോ പുറത്തുവന്നത്. 'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്', എന്നായിരുന്നു നൽകിയിരുന്ന ക്യാപ്ഷൻ.

പിന്നാലെ ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തിൽ വാർത്തളും പുറത്തുവന്നു. ഒപ്പം വിമർശനങ്ങളും. ഒടുവിൽ അമൃതയും ​ഗോപി സുന്ദറും വിവാഹിതരാകുകയും ചെയ്തു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam