അല്ലു അർജുൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ: ദ റൂള്‍’. ചിത്രം ഡിസംബർ 6 ന് തിയേറ്ററുകളിലേക്ക് എത്തുമെങ്കിലും മറ്റ് അപ്‌ഡേറ്റുകൾ ഒന്നും ഇപ്പോൾ ലഭ്യമല്ല എന്നതാണ് ആരാധകരെ വേദനിപ്പിക്കുന്നത്. എന്നാൽ ആരാധകർക്ക് ആവേശമായി ഇപ്പോൾ ഒരു വാർത്ത പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സുമായി ബന്ധപ്പെട്ട ഒരു വാർത്ത ആണ് പുറത്തു വന്നത്.
നെറ്റ്ഫ്ലിക്സാണ് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 270 കോടി രൂപയ്‌ക്കാണ് പുഷപ 2 നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. അതായത് ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത തുകയ്‌ക്കാണ് പുഷ്പ 2ന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍.
2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്ത ചിത്രത്തിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്