ജീവിതത്തിൽ തന്റെ കരിയറിൽ ഒരുപാട് പ്രാധാന്യം നൽകുന്ന നടിയാണ് നയൻതാര. ആ കരുതൽ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം താരത്തിന് നേടിക്കൊടുക്കുകയും ചെയ്തു. നയൻതാരയുടെ കരിയർ ഗ്രാഫ് നിരീക്ഷിക്കുമ്പോഴും അത് വ്യക്തമാണ്. നയൻതാരയുടെ സ്കിൻ കെയറും, ഫാഷൻ ട്രെൻഡും അതേപോലെ പിന്തുടരുന്ന നിരവധിപേരുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് നടി നയന്‍താര നല്‍കിയ മറുപടിയാണ്. മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന ഊഹാപോഹങ്ങള്‍ക്കാണ് താരം മറുപടി നല്‍കിയത്.
മുഖത്ത് താന്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും ഓരോ വര്‍ഷം കഴിയുന്തോറും തന്റെ മുഖം എന്തുകൊണ്ട് വ്യത്യസ്തമായി കാണപ്പെട്ടു എന്ന കാര്യവും താരം തുറന്നുപറഞ്ഞു.ഓരോ റെഡ് കാര്‍പെറ്റ് പരിപാടിക്ക് മുമ്പും തന്റെ പുരികം ഭംഗിയാക്കുന്നത് തനിക്ക് ഇഷ്ടമാണെന്ന് നയന്‍താര വിശദീകരിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര മനസ് തുറന്നത്. പുരികമൊരുക്കുന്നതില്‍ പ്രത്യേക താത്പര്യമുള്ളതായി നയൻ താര പറഞ്ഞു. അതിനായി നല്ലൊരു സമയം മാറ്റിവെയ്ക്കാറുണ്ട്.
തന്റെ പുരികത്തിലുണ്ടാകുന്ന മാറ്റമാണ് മുഖത്തെ മാറ്റിത്തിന്റേയും കാരണം. അതുകൊണ്ടാണ് താൻ മുഖത്ത് എന്തെങ്കിലും മാറ്റം വരുത്തിയെന്ന് ആളുകള്‍ കരുതുന്നതെന്നും അവർ പറഞ്ഞു. താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്ന് നയൻതാര വെളിപ്പെടുത്തി.
‘എനിക്ക് എന്റെ പുരികം ഭംഗിയാക്കുന്നത് ഇഷ്ടമാണ്. അത് മികച്ചതാക്കാന്‍ ഞാന്‍ ആവശ്യത്തിന് സമയവും ചെലവഴിക്കാറുണ്ട്. കാരണം ഇത് യഥാര്‍ത്ഥ ഗെയിം ചേഞ്ചറാണ്. വര്‍ഷങ്ങളായി എന്റെ നെറ്റിയിലുള്ള മാറ്റമാകാം മുഖം മാറുന്നുവെന്ന് ആളുകള്‍ കരുതാന്‍ കാരണം. പക്ഷേ, പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന ഊഹാപോഹം ശരിയല്ല. ഇത് തെറ്റാണ്. കൃത്യമായ ഡയറ്റ് ഞാന്‍ പാലിക്കുന്നുണ്ട്. അതിനാല്‍ ഭാരത്തില്‍ ഒരുപാട് മാറ്റം സംഭവിച്ചു. എന്റെ കവിളുകളില്‍ നിങ്ങള്‍ക്ക് നുള്ളിയെടുക്കാം, ഇവിടെ പ്ലാസ്റ്റിക് ഇല്ലെന്ന് നിങ്ങള്‍ക്കറിയാം’- നയന്‍താര പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്