ജീവിതത്തിലെ ഏറ്റവും മനോഹരമായ ബന്ധങ്ങൾ ചിലപ്പോൾ അപ്രതീക്ഷിതമായ കാര്യങ്ങളിൽ നിന്നായിരിക്കാം ആരംഭിക്കുന്നത്. നടി ശ്രിയ ശരൺ തന്റെ ഭർത്താവ് ആൻഡ്രി കോഷീവിനെ കണ്ടുമുട്ടിയത് അങ്ങനെയാണ്. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ ശ്രിയ ഇക്കാര്യം തുറന്നു പറഞ്ഞു.
" 'ഡൈവിങ്ങിനായി പോകാന്‍ ഏറെ ഇഷ്ടമുള്ള വ്യക്തിയാണ് ഞാന്‍. ഏപ്രിലിലായിരുന്നു യാത്ര പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ഞാന്‍ ഫ്‌ളൈറ്റ് ബുക്ക് ചെയ്തത് തെറ്റിപ്പോയി. അങ്ങനെ മാര്‍ച്ചില്‍ മാലദ്വീപിലേക്ക് പോയി. അവിടെ എത്തിയപ്പോഴാണ് അബദ്ധം സംഭവിച്ചെന്ന് മനസിലായത്. ഞാന്‍ തനിച്ചാണുണ്ടായിരുന്നത്. അന്ന് വൈകുന്നേരം ഒരു പായ്ക്കപ്പല്‍ യാത്രയുള്ളത് അറിഞ്ഞു. അതില്‍ ഒരു ഡൈവിങ് ബോട്ടുമുണ്ടായിരുന്നു. അതിനാല്‍ ഞാനും അവരോടൊപ്പം പോയി. അവിടെ വെച്ചാണ് ഞാൻ ആൻഡ്രിയെ കണ്ടത്," ശ്രിയ പറഞ്ഞു.
പരസ്പരം അറിയില്ലായിരുന്നെങ്കിലും, യാത്രയിലെ പുതിയ അനുഭവങ്ങളിലൂടെയാണ് ഞങ്ങൾ അടുത്തതെന്ന് ശ്രിയ പറഞ്ഞു. അന്ന് ഞങ്ങള്‍ ഒരുമിച്ച് ഡൈവിങ്ങിന് പോകുകയും കുറേ നേരം സംസാരിച്ചിരിക്കുകയും ചെയ്തു. പിന്നീടാണ് ഞാന്‍ അഭിനയിച്ച ദൃശ്യം സിനിമ റിലീസ് ആയത്. അദ്ദേഹം ആ ചിത്രം കണ്ടു. യഥാര്‍ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയായിരിക്കുമോ എന്നോര്‍ത്ത് അദ്ദേഹം വല്ലാതെ ഭയപ്പെട്ടു. അതിനെ കുറിച്ച് സംസാരിക്കുകയും ശേഷം പ്രണയത്തിലാകുകയുമായിരുന്നു.' ശ്രിയ പറയുന്നു.
മാലിദ്വീപില്‍ കണ്ടു മുട്ടിയ ശേഷം ശ്രിയയും ആന്‍ഡ്രിയും ഡേറ്റിംഗ് ആരംഭിച്ചു. പിന്നീട് 2018 മാര്‍ച്ചില്‍ ലോഖണ്ഡ്‌വാലയിലെ അവരുടെ വസതിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വിവാഹിതരാകുകയും ചെയ്തു. 2021ല്‍ അവരുടെ മകള്‍ രാധ ജനിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്