ബോളിവുഡില്‍ നിന്നും കുറച്ചു കാലമായി പുറത്തു വരുന്ന വാർത്തയായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹമോചിതരാകുന്നു എന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതല്‍ താരദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഐശ്വര്യയും ജയാ ബച്ചനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ട് എന്നും റിപോർട്ടുകൾ ചൂണ്ടി കാട്ടുന്നു.
എന്നാല്‍ പതിനഞ്ച് വര്‍ഷത്തിന് മുകളിലായി ഇരുവരും സന്തുഷ്ടരായി ജീവിക്കുകയാണ്. ഇടയ്ക്ക് ഈ റിപ്പോർട്ടുകളെ എല്ലാം തള്ളി കളഞ്ഞു താര ദമ്പതികൾ ഒരുമിച്ചു ഒരു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ താരങ്ങള്‍ക്കിടയില്‍ വിവാഹമോചന തര്‍ക്കവും മറ്റ് പ്രശ്‌നങ്ങളും നടക്കുന്നതായിട്ടാണ് പുറത്തു വരുന്ന അഭ്യൂഹങ്ങള്‍.
ഇത് ശരിവെക്കുന്ന തരത്തില്‍ ഉള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം അയോധ്യയിലെ രാമക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാര്യ ഐശ്വര്യ റായിയെ കൂട്ടാതെ അഭിഷേക് ബച്ചന്‍ തനിച്ചാണ് വന്നത്. ഇതോടെ വിവാഹ മോചന വാർത്തകൾക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്