കരൺ ജോഹറിന്റെ കരിയറിലെ ഏറ്റവും ബ്രേക്ക് ഉണ്ടാക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു കഭി അൽവിദ നാ കെഹ്ന . അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, റാണി മുഖർജി, അഭിഷേക് ബച്ചൻ, പ്രീതി സിന്റ തുടങ്ങിയ മെഗാതാരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. സിനിമ 20 വർഷം പൂർത്തിയാക്കാനൊരുങ്ങുകയാണ്.
രണ്ട് അസന്തുഷ്ടരായ ദമ്പതികളുടെ ജീവിതങ്ങൾ, വിവാഹങ്ങൾക്കുള്ളിലെ വൈകാരികശൂന്യത എന്നിങ്ങനെ മനുഷ്യന്റെ ഉള്ളറകളിലേക്കാണ് സിനിമ കടന്നുചെന്നത്. അടുത്തിടെ നടന്നൊരു പരിപാടിയിൽ ചിത്രം അതിൽ അഭിനയിച്ചവരിൽ എങ്ങനെയാണ് വൈകാരികമായി സ്വാധീനം ചെലുത്തിയതെന്ന് കരൺ ജോഹർ വെളിപ്പെടുത്തി.
പ്രീതി സിന്റ സിനിമയിൽ മുഴുകിപ്പോയി എന്നും കഥാപാത്രത്തിൽ നിന്ന് സ്വയം വേർപെടാൻ പാടുപെട്ടുവെന്നും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. "അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഇത് വളരെ ആഴത്തിലുള്ള ഒരു അനുഭവമായിരുന്നു, കാരണം ദേവ്, മായ, ഋഷി, റിയ എന്നീ കഥാപാത്രങ്ങളെല്ലാം അവരവരുടെ വേഷങ്ങളിൽ മുഴുകിയെന്ന് ഞാൻ മനസ്സിലാക്കി. ഒരു ഘട്ടത്തിൽ, ഇത് യഥാർത്ഥത്തിൽ സംഭവിക്കുന്നതല്ലെന്നും, നമ്മൾ ഒരു സിനിമ ഷൂട്ട് ചെയ്യുകയാണെന്നും എനിക്ക് പ്രീതിയോട് പറയേണ്ടി വന്നു.
അഭിഷേക് ബച്ചൻ ആകട്ടെ സെറ്റിൽ ശരിക്കും തകർന്ന ഒരു നിമിഷമുണ്ടായിരുന്നു. 'ഒരു വൈകാരികരംഗം ചിത്രീകരിക്കുമ്പോൾ അഭിഷേക് തകർന്നുപോയി. ഞാൻ ഇടയ്ക്ക് നോക്കുമ്പോഴെല്ലാം റാണിയെ വിഷാദത്തോടെയും സങ്കടത്തോടെയും മാത്രമാണ് കാണാൻ കഴിഞ്ഞത്. കാരണം സിനിമ അടിസ്ഥാന യാഥാർത്ഥ്യങ്ങളെക്കുറിച്ചും വൈകാരിക യാഥാർത്ഥ്യങ്ങളെക്കുറിച്ചും ആളുകൾ കടന്നുപോകുന്ന എന്നാൽ അഭിസംബോധന ചെയ്യാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു. പക്ഷേ അവയെല്ലാം ആധുനിക ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളാണ്.” കരൺ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
