നെറ്റ്ഫ്ലിക്‌സിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയ പുതിയ ചിത്രമായിരുന്നു 'മഹാരാജ്'. ബോളിവുഡ് താരം ആമിർ ഖാൻ്റെ മകൻ ജുനൈദ് ഖാന്റെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിലെ മികച്ച അഭിനയത്തിന് നിരൂപക പ്രശംസയും ജുനൈദ് ഖാൻ നേടിയിരുന്നു. ഇപ്പോൾ തന്റെ പുതിയ സിനിമാ സംരംഭത്തെക്കുറിച്ചുള്ള വാർത്തകളുമായി ആണ് താരം ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.
പേരിടാത്ത ഒരു ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഡൽഹിയിൽ ആരംഭിച്ചതായി ആണ് താരം വെളിപ്പെടുത്തിയത്.ഒരു അഭിമുഖത്തിൽ ആണ് ജുനൈദ് ഖാൻ തൻ്റെ പുതിയ പ്രോജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. ചിത്രത്തിന് ഒരു പ്രമുഖ പ്രൊഡക്ഷൻ ഹൗസിൻ്റെ പിന്തുണയുണ്ടെന്നും താരം സൂചന നൽകി.
നേരത്തെ ഡൽഹിയിൽ ഖുഷി കപൂറിനൊപ്പം അദ്ദേഹം ഷൂട്ട് ചെയ്യുന്നതിൻ്റെ ചില റിപ്പോർട്ടുകൾ ഇൻ്റർനെറ്റിൽ പ്രചരിച്ചിരുന്നു. വെള്ളിയാഴ്‌ച പ്രീമിയർ ചെയ്‌തതു മുതൽ വ്യാപകമായ പോസിറ്റീവ് ഫീഡ്‌ബാക്ക് ലഭിച്ച ചരിത്ര നാടകമായ 'മഹാരാജ്' റിലീസിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം ഉണ്ടായത്.
അതേസമയം മഹാരാജിന് ലഭിച്ച സ്വീകരണത്തിന് ജുനൈദ് നന്ദി രേഖപ്പെടുത്തി. "'മഹാരാജ്' എന്ന ചിത്രത്തിന് ലഭിച്ച നല്ല പ്രതികരണത്തിന് ഞാൻ വളരെ നന്ദിയുള്ളവനാണ്. എല്ലാം ശുഭമായി അവസാനിക്കുമെന്ന് ഞാൻ കരുതുന്നു," എന്നാണ് അദ്ദേഹം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്