സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സുള്ള മലയാളി വ്യവസായിയാണ് ദിലീപ് ഹെയിൽബ്രോൺ. പ്രോപ്പർട്ടി ഡെവലപ്പർ, കാർ കളക്ടർ, ഗോൾഫ് കളിക്കാരൻ, സഞ്ചാരി എന്നിങ്ങനെയാണ് ദിലീപ് ഇൻസ്റ്റാഗ്രാമിൽ സ്വയം പരിചയപ്പെടുത്തുന്നത്.
അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കേരളത്തില്‍ നിന്നൊരു ആഡംബര കാർ ദുബായിലെത്തിച്ച് ഇന്റർനെറ്റില്‍ കോളിളടക്കം സൃഷ്ടിച്ചിരിക്കുകയാണ് ദിലീപ്.
കേരളത്തില്‍ നിന്ന് സ്വന്തം റേഞ്ച് റോവർ ദുബായിലെത്തിച്ച് അത് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മുന്നില്‍ പാർക്ക് ചെയ്താണ് ദിലീപ് ആരാധകരെ ഞെട്ടിച്ചത്.
ഏപ്രില്‍ 30ന് പങ്കുവച്ച വീഡിയോയ്ക്ക് ഇതുവരെ അഞ്ചുലക്ഷത്തിലധികം വ്യൂസും 25,000ല്‍ അധികം ലൈക്കുകളുമാണ് ലഭിച്ചത്. 2011ലാണ് കാർ ജനിച്ചതെന്നും 13 വർഷം ഇന്ത്യയിലായിരുന്നുവെന്നും മറ്റൊരു വീഡിയോയില്‍ ദിലീപ് പറഞ്ഞു.
മലപ്പുറത്തെ എടപ്പാള്‍ സ്വദേശിയാണ് ദിലീപ് ഹെയില്‍ബ്രോണ്‍. സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ളോമ കരസ്ഥമാക്കിയ ദിലീപ് 1990ല്‍ മുംബയിലെത്തി. പിന്നീട് ദുബായിലെത്തിയ ദിലീപ് ഒരു അന്താരാഷ്ട്ര കമ്ബനിയിലെ തൊഴിലാളിയായി. വളരെ കുറഞ്ഞ ശമ്ബളത്തില്‍ ലേബർ ക്യാമ്ബില്‍ കഴിഞ്ഞ് കഠിനാധ്വാനം ചെയ്ത ദിലീപ് പിന്നീട് സ്വന്തമായി ബിസിനസ് സാമ്രാജ്യം പടുത്തുയർത്തുകയായിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്