ബിഎംഡബ്ല്യൂ കാറിനേക്കാള്‍ വില വരുന്ന ഒരു കുഞ്ഞന്‍ പ്രാണിയുണ്ട്. ലോകത്തിലെ ഏറ്റവും വിലയേറിയ ഒരു കുഞ്ഞന്‍ വണ്ടാണാ ആ താരം. . വില എത്രയെന്നറിഞ്ഞാല്‍ ഞെട്ടും, 75 ലക്ഷം രൂപ. എന്തായിരിക്കും ഈ പ്രാണിക്കിത്ര വില വരാന്‍ കാരണം എന്ന് നോക്കാം.
ഉഷ്ണമേഖലകളില്‍ കണ്ടുവരുന്ന ഒരു തരം വണ്ടുകളാണ് സ്റ്റാഗ് വണ്ടുകള്‍. വനപ്രദേശങ്ങളിലും ഉഷ്ണമേഖലാ പൂന്തോട്ടങ്ങളിലുമായാണ് ഇവയെ കൂടുതലായും കണ്ടുവരുന്നത്. പൊതുവെ തണുപ്പിനോട് ഇവ പൊരുത്തപ്പെടാറില്ല. 2 ഗ്രാം മുതല്‍ 6 ഗ്രാം വരെയാണ് ഇവയുടെ ഭാരം. 30 മുതല്‍ 50 മില്ലിമീറ്റര്‍ വരെയാണ് ഇവയുടെ നീളം. മൂന്ന് വര്‍ഷം മുതല്‍ 7 വര്‍ഷം വരെയുള്ള ചുരുങ്ങിയ ജീവിത കാലയളവാണ് ഈ പ്രാണികള്‍ക്കുള്ളത്. എങ്കിലും വിദേശ രാജ്യങ്ങളില്‍ ഇവയ്ക്ക് 75 ലക്ഷം രൂപയാണ് വിലയിട്ടിയിരിക്കുന്നത്.
നിരവധി പഠനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു പ്രാണിയാണിത്. ഇവയെ കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും വിവിധ രാജ്യങ്ങളില്‍ തുടരുകയാണ്. എന്നാല്‍ ചിലര്‍ ഈ പ്രാണികളെ ഒരു ഭാഗ്യ ചിഹ്നമായി കണക്കാക്കുന്നു. വളരെ വിരളമായി കാണപ്പെടുന്ന ഇവയ്ക്ക് അതിനാല്‍ തന്നെ വിലയുമേറുന്നു.
ഉണങ്ങിയ മരങ്ങളിലെ നീര്, ചീഞ്ഞ പഴങ്ങളുടെ നീര് മുതലായവയാണ് ഇവയുടെ പ്രധാന ഭക്ഷണം. അതിനാല്‍ ഇവ സസ്യജാലങ്ങള്‍ക്കോ പഴവര്‍ഗങ്ങള്‍ക്കോ ഭീഷണിയല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്