പുലിറ്റ്‌സർ ജേതാവ് - നോവൽ 29 - അതിർത്തികൾ കടന്ന പ്രകമ്പനം

APRIL 22, 2026, 6:45 AM

കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദാരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപ്പെടാൻ ചിലർ കപ്പലുകളിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലൂമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു.  തുടർന്നു വായിക്കുക.

ബോംബെ. മഴ നഗരത്തിന്റെ പതിവ് മുഖമായിരുന്നു. പക്ഷേ ആ രാത്രി, മഴയ്ക്ക് ഒരു ഭാരം ഉണ്ടായിരുന്നു; ഒരു രഹസ്യം ഒളിപ്പിച്ചതുപോലെ.

ഫ്രീ പ്രസ് ജേണൽ ഓഫീസിലെ മങ്ങിയ വെളിച്ചത്തിൽ, പഴയ ടെലിപ്രിന്റർ ഒരു അസ്വസ്ഥമായ ഹൃദയമിടിപ്പുപോലെ ശബ്ദിച്ചു കൊണ്ടിരുന്നു.

vachakam
vachakam
vachakam

ടക്... ടക്... ടക്...

റോബിൻസിന് അത് രണ്ടാമത്തെ ആഴ്ചയായിരുന്നു.

പത്രപ്രവർത്തനം അവൻ സ്വപ്‌നം കണ്ടതുപോലെ ആവേശകരമല്ലെന്ന് ആദ്യം തോന്നി. ചെറിയ ന്യൂസ് കോപ്പികൾ, പ്രൂഫ് റീഡിങ്, ടൈപ്പിംഗ് ഇതിലൊതുങ്ങിയ ദിനങ്ങൾ.

vachakam
vachakam
vachakam

പക്ഷേ അവൻ ശ്രദ്ധിച്ചു, ഇവിടെയാണ് പഠനം തുടങ്ങുന്നത്. ഓരോ വാചകവും തിരുത്തുമ്പോൾ, ഓരോ തലക്കെട്ടും പുനർനിർമിക്കുമ്പോൾ, വാർത്തയുടെ ഉള്ളിലെ ''ഹൃദയം'' എവിടെയാണെന്ന് അവൻ മനസ്സിലാക്കി.

അങ്ങനെ ഒരുദിവസം, ഒരു അവസരം വന്നു.

ഞായറാഴ്ച പതിപ്പിലേക്ക് ഒരു ഫീച്ചർ.

vachakam
vachakam
vachakam

വിഷയം അവൻ തന്നെ തെരഞ്ഞെടുക്കണം.

''സുഹൃത്തിന്റെ നാട്ടിൽ, അതേ പള്ളിക്കരയിലെ രാത്രികൾ: കരിഞ്ചാത്തനും പറക്കുന്ന ചുട്ട കോഴിയുടെ പറക്കലും ''

പള്ളിക്കരയിലെ ആ രാത്രി അവന്റെ ജീവിതം മാറ്റിയ ഒരു അനുഭവമായി. ആചാരങ്ങൾ, ഭയം, അന്ധവിശ്വാസം എല്ലാം ഒന്നിച്ച് കലർന്ന ഒരു ലോകം.

കരിഞ്ചാത്തൻ ചുട്ട കോഴിയെ തീകുണ്ഡത്തിലേക്ക് എറിഞ്ഞ നിമിഷം, ജനങ്ങൾ ശ്വാസം മുട്ടി നോക്കി നിൽക്കുന്ന വിവരമെല്ലാം മനോഹരമായി  ഇലസ്‌ട്രേറ്റഡ് വീക്കിലിയിൽ വിവരിക്കുന്നുണ്ട്.

കോഴി... താഴേക്ക് വീണില്ല.

അത് ഇളകി... ഉയർന്നു...!

ഈ പരിപാടിയുടെ പിന്നിൽ നടക്കുന്ന വലിയൊരു തന്ത്രം..! അതേ, അത് നേരിൽ എനിക്ക് കാണാനായി. ഞെട്ടിപ്പിക്കുന്ന ആ ക്രൂരമായ സത്യം

ജീവനുള്ള തവളയെ കോഴിയുടെ വയറ് കീറിമുറിച്ച് അതിനുള്ളിലേക്ക് കയറ്റിയ ശേഷം തുന്നിക്കെട്ടുന്നു. ചൂടുചെല്ലമ്പോൾ അതു സൃഷ്ടിച്ച ഒരു കൃത്രിമ ചലനം. വളരെ നാടകീയമായി എഴുതിയ ആ ഫീച്ചർ സെൻസേഷണലായിരുന്നു.

പക്ഷേ അതിലും പ്രധാനമായത് അത് സത്യസന്ധമായിരുന്നു.

ഞായറാഴ്ച പ്രഭാതം..

ന്യൂസ് പേപ്പറിന്റെ പുതുമ മാറാത്ത മണം..!

മഷിയുടെ തഴച്ചു നിൽക്കുന്ന കറുപ്പ്.

റോബിൻസ് ഒരു കോപ്പി വലിച്ചെടുത്ത് ആകാംക്ഷയോടെ  തുറന്നു നോക്കുന്നതിനിടെ നെഞ്ചൊന്നു പിടച്ചു. 

ഫീച്ചർ പേജിൽ തന്റെ പേര്.

ആ നിമിഷം

അവൻ ആദ്യമായി ഒരു റിപ്പോർട്ടർ ആയി ''ജനിച്ചു''.

ആ ഫീച്ചറിന് ശേഷം ചെറിയ മാറ്റങ്ങൾ തുടങ്ങി.

ഓഫീസിൽ ആളുകൾ അവനെ ''ടൈപ്പിസ്റ്റ്'' എന്നല്ല, ''റിപ്പോർട്ടർ'' എന്നായിരുന്നു വിളിച്ചത്.

ചെറിയ അസൈൻമെന്റുകൾ വലിയ കഥകളായി മാറി.

അത്തരം ദിവസങ്ങളിലൊന്നിലാണ് മലയാളിയായ ഇഗ്‌നേഷ്യസ് പെരേരയെ കണ്ടത്. കരഞ്ചിയായുടെ ഉടമസ്ഥതയിലുള്ള 'ബ്ലീറ്റസ് ' വാരികയുടെ ക്രൈം റിപ്പോർട്ടർ. 

അയാൾ ഒരു റിപ്പോർട്ടർ മാത്രമല്ലായിരുന്നു

വാർത്തകളുടെ ഉള്ളിലേക്ക് കടക്കാൻ അറിയുന്ന മനുഷ്യൻ.

''വാർത്തകൾ നമ്മൾ തേടേണ്ടതില്ല... ചിലപ്പോൾ അവ നമ്മളെ തേടിയെത്തും,''

അയാൾ പറഞ്ഞത് റോബിൻസിന്റെ മനസ്സിൽ പതിഞ്ഞു.

ഒരു ദിവസം, പെരേര പറഞ്ഞു:

''ഞാൻ ദുബായിലേക്ക് പോകുന്നു... ദാവുദ് ഇബ്രാഹീമുമായി അഭിമുഖം.''

റോബിൻസിന്റെ ഹൃദയം ഒരുനിമിഷം നിലച്ചു. അവൻ ആകാംക്ഷയോടെ ചോദിച്ചു: 'എങ്ങോട്ട്..? അധോലോകത്തേക്കോ..?' 

''ഹേയ്... ദുബായിലേക്ക്...നിനക്കും വരാമായിരുന്നു... പാസ്‌പോർട്ട് ഉണ്ടോ?''

അവന് മിണ്ടാനായില്ല.

ആ നിശ്ശബ്ദത

ഒരു അവസരം നഷ്ടപ്പെട്ട ശബ്ദമായിരുന്നു.

ആ ദിവസത്തിന് ശേഷം റോബിൻസ് മാറി.

അവൻ കാത്തിരുന്നില്ല.

ഓഫീസുകൾ, ക്യൂകൾ, ഫോമുകൾ

ഓരോ മുദ്രയും അവന് ഒരു പുതിയ വാതിൽ തുറന്നതുപോലെ.

പാസ്‌പോർട്ട് കൈയിൽ കിട്ടിയ ദിവസം, അത് കേവലം ഒരു കൊച്ചു പുസ്തകമല്ലായിരുന്നു

ലോകത്തിലേക്കുള്ള പ്രവേശന പത്രം.

അതിനിടയിലാണ് ബോംബെ പൊട്ടിത്തെറിച്ചത്.

1993 മാർച്ച് 12.

സ്‌ഫോടനങ്ങൾ

ഒരു നഗരത്തിന്റെ ശ്വാസം നിർത്തിയ നിമിഷങ്ങൾ.

റോബിൻസ് അതിനെ ''സംഭവം'' എന്നല്ല കണ്ടത്.

അവൻ കണ്ടത് ഒരു നെറ്റ് വർക്ക്.

രാജ്യങ്ങൾ കടന്നുപോകുന്ന അദൃശ്യ ബന്ധങ്ങൾ.

ഈ സമയത്താണ് പെരേര വീണ്ടും അവനെ മുന്നോട്ട് തള്ളിയത്.

ന്യൂയോർക്കിലെ ദി വേൾഡ് ടൈംസിന്റെ പ്രതിനിധിയുമായി പരിചയം.

ഇപ്പോൾ റോബിൻസ് തയ്യാറായിരുന്നു.

ചോദ്യങ്ങളുമായി.

ആവേശവുമായി.

അവസരം നഷ്ടപ്പെടുത്താത്ത ഒരു മനസ്സുമായി.

അവനെ ശ്രദ്ധിച്ചത് ജോർജ് ലൂക്കാസ് ആയിരുന്നു.

''ഈ കഥ ഇന്ത്യയിൽ തുടങ്ങുന്നു... പക്ഷേ ഇവിടെ അവസാനിക്കുന്നില്ല,''

അദ്ദേഹം പറഞ്ഞു.

പിന്നീട് ഒരു ചെറിയ ഇടവേള.

''നീ എന്നോടൊപ്പം വരുമോ?''

ഇത് ഒരു പെട്ടെന്നുള്ള ഉയർച്ചയല്ലായിരുന്നു.

ഇത് ഒരു പരാജയത്തിന്റെ വേദനയിൽ നിന്നും,

ഒരു ഫീച്ചറിന്റെ വിജയത്തിലേക്ക്,

അവിടെ നിന്ന് ഒരു വലിയ ലോകത്തിലേക്കുള്ള മന്ദഗതിയിലുള്ള യാത്രയായിരുന്നു. അങ്ങനെ റോബിൻസ് അമേരിക്കയിലെത്തി.

അവൻ ഒരു സ്റ്റോറി തേടിയിരുന്നില്ല; ഇനി

അവൻ തന്നെ ഒരു കഥയായി മാറുകയായിരുന്നു.

(തുടരും)

ജോഷി ജോർജ്

നോവൽ ഇതുവരെ

നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം

https://vachakam.com/local/mysterious-plane-crash

പുലിറ്റ്‌സർ ജേതാവ്  അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!

https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth

പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം

https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky

പുലിറ്റ്‌സർ ജേതാവ്  അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!

https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion

പുലിറ്റ്‌സർ ജേതാവ്  നോവൽ 5  ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം

https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi

പുലിറ്റ്‌സർ ജേതാവ്  നോവൽ 6  രഹസ്യം ചുരുളഴിയുന്നു

https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd

പുലിറ്റ്‌സർ ജേതാവ് നോവൽ  7  പുതിയൊരു അന്വേഷണത്തിന്റെ ആരംഭം

https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation

പുലിറ്റ്‌സർ ജേതാവ്  - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം

https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty

പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ

https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again

പുലിറ്റ്‌സർ ജേതാവ്  നോവൽ 10  ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ

https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey

പുലിറ്റ്‌സർ ജേതാവ്  - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം

https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties

പുലിറ്റ്‌സർ ജേതാവ്  നോവൽ 12  തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം

https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival

പുലിറ്റ്‌സർ ജേതാവ്  നോവൽ 13  കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ

https://vachakam.com/article/pulitzer-prize-winner-novel-13-those-who-think-they-can-get-out-alive-in-the-cargo-hold

പുലിറ്റ്‌സർ ജേതാവ്  നോവൽ 14  കടലലേക്ക് പോകുന്ന നിഴൽ

https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 15 -  മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!

https://vachakam.com/article/pulitzer-prize-winner-novel-15-a-journey-to-cheppukulam-through-the-mind

പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?

https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive

പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!

https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong

പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!

https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്‌

https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes

പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ

https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent

പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon

പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma

പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..

https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder

പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know

പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!

https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly

പുലിറ്റ്‌സർ ജേതാവ് - നോവൽ 27 - കരിഞ്ചാത്തനുമായി നേർക്കു നേർ..!
https://vachakam.com/article/pulitzer-prize-winner-novel-27-face-to-face-with-the-black-devil

പുലിറ്റ്‌സർ ജേതാവ് - നോവൽ 28 - പത്രപ്രവർത്തനം ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തി

https://vachakam.com/article/pulitzer-winner-novel-28-journalism-is-the-power-that-captures-the-soul-of-a-nation

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam