ഷിക്കാഗോ സീറോ മലബാർ ജൂബിലി കൺവെൻഷൻ: ഭക്തിയും പ്രായോഗിക ജ്ഞാനവും പകർന്ന് പ്രത്യേക വർക്ക്‌ഷോപ്പുകളും സമ്മേളനങ്ങളും; ആത്മീയ ഗുരുക്കന്മാർ മാർഗദർശനം നൽകി

JULY 13, 2026, 9:56 AM

  • വൈവിധ്യമാർന്ന പന്ത്രണ്ട് പ്രത്യേക കൂട്ടായ്മകളുമായി ജൂബിലി കൺവെൻഷൻ വേദി
  • കർദ്ദിനാൾ ജോർജ് കൂവക്കാട്, ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ് മാർ തോമസ് തറയിൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി
  • ബിഷപ് മാർ ജോയ് ആലപ്പാട്ടിന്റെയും ബിഷപ് എമെരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്തിന്റെയും സജീവ സാന്നിധ്യം
  • ഫാ. ജോൺ മേലേപ്പുറം, ഫാ. തോമസ് കടുകപ്പള്ളിൽ, ഫാ. തോമസ് മൂളാവനാൽ, ഫാ. ജോർജ് എളമ്പാശ്ശേരി എന്നിവർ മാർഗനിർദേശം നൽകി

ഷിക്കാഗോ: ഷിക്കാഗോയിലെ മക്കോർമിക് പ്ലേസിൽ നടക്കുന്ന സീറോ മലബാർ ജൂബിലി കൺവെൻഷനിൽ വിവിധ സഭാ–സാമൂഹിക മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ പ്രത്യേക സമ്മേളനങ്ങളും വർക്ക്‌ഷോപ്പുകളും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.


സഭാസമൂഹത്തിലെ വ്യത്യസ്ത പ്രായത്തിലും പ്രൊഫഷണലുകളിലുമുള്ള വ്യക്തികളെ ഒന്നിപ്പിക്കുന്നതിനായി കൺവെൻഷൻ ചെയർമാൻ ബിജി മാണിയുടെയും സ്‌പെഷ്യൽ ഇവന്റ് ചീഫ് കോർഡിനേറ്റർ ജോമോൻ ചിറയിലിന്റെയും നേതൃത്വത്തിലാണ് വിപുലമായ പന്ത്രണ്ട് പ്രത്യേക കൂട്ടായ്മകകളുടെ സമ്മേളനങ്ങൾ  ക്രമീകരിച്ചത്.

vachakam
vachakam
vachakam

വിശ്വാസ പരിശീലനവും സഭാ ഭരണരംഗവും :

വിശ്വാസ പരിശീലന രംഗത്തെ ആധുനിക വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സിസിഡി അധ്യാപകർക്കായി നടത്തിയ പ്രത്യേക വർക്ക്‌ഷോപ്പിൽ ഫാ. ഡോ. ജോർജ് ദാനവേലിൽ മുഖ്യപ്രഭാഷണം നടത്തി. ബിഷപ് എമെരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ സന്നിധ്യത്തിലായിരുന്നു അധ്യാപകരുടെ ഈ സമ്മേളനം.


vachakam
vachakam
vachakam

ഇടവകകളുടെ ഭരണ-സാമ്പത്തിക കാര്യങ്ങളിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി ട്രസ്റ്റികൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടി റവ. മോൺ. ഡോ. ജോസഫ് തടത്തിൽ നയിച്ചു. ബിഷപ് മാർ ജോയ് ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത്, ഫാ. കുര്യൻ നെടുവേലിചാലുങ്കൽ എന്നിവർ ട്രസ്റ്റിമാരുടെ യോഗത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.

അമേരിക്കയിലെ സീറോ മലബാർ കത്തോലിക്കരുടെ കൂട്ടായ്മയായ എസ്എംസിസി പ്രതിനിധികളുടെ യോഗത്തിൽ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, റവ. മോൺ. ഡോ. ജോസഫ് തടത്തിൽ, ഫാ. ജോർജ് എളമ്പാശ്ശേരി  എന്നിവർ പ്രസംഗിച്ചു.


vachakam
vachakam
vachakam

പ്രൊഫഷണൽ മുന്നേറ്റവും കാരുണ്യപ്രവർത്തനവും സഭയിൽ 

അമേരിക്കയിലെ ആരോഗ്യമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നേഴ്‌സുമാർക്കായി സംഘടിപ്പിച്ച പ്രത്യേക സംഗമത്തിൽ കർദ്ദിനാൾ ജോർജ് കൂവക്കാട് മുഖ്യപ്രഭാഷണം നടത്തി. ബിഷപ് മാർ ജോയ് ആലപ്പാട്ട്, ഫാ. വികാരി ജനറാൾ ഫാ. തോമസ് കടുകപ്പള്ളിൽ എന്നിവർ ഈ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.

അമേരിക്കയിലെ പ്രവാസി മലയാളി കുട്ടികൾക്ക് മാതൃഭാഷ പകർന്നുനൽകുന്ന മലയാളം സ്‌കൂൾ അധ്യാപകരുടെ വർക്ക്‌ഷോപ്പിലും സഭയിലെ ഗായകസംഘത്തിന്റെ സംഗമത്തിലും പ്രമുഖ വചനപ്രഘോഷകൻ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ക്ലാസുകൾ നയിച്ചു. ഗായകസംഘത്തിന്റെ യോഗത്തിൽ ഫാ. ജോണിക്കുട്ടി പുലിശേരിയും പങ്കെടുത്തു.


കാരുണ്യപ്രവർത്തന മേഖലയിൽ സജീവമായ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാൻ ലക്ഷ്യമിട്ട് നടത്തിയ സമ്മേളനം ബിഷപ് മാർ ജോസ് കല്ലുവേലി ഉദ്ഘാടനം ചെയ്തപ്പോൾ, സഭയിലും സമൂഹത്തിലും സുരക്ഷിത പരിസ്ഥിതി ഉറപ്പാക്കുന്നതിനെക്കുറിച്ചുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസിന് വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ  നേതൃത്വം നൽകി.

വനിതാ വേദിയും തലമുറകളുടെ സംഗമവും ശ്രദ്ധേയമായി:

കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾ വഹിക്കുന്ന സുപ്രധാനപങ്കിനെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് നടന്ന വിമൻസ് ഫോറം യോഗത്തിൽ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാൾ ഫാ. ജോൺ മേലേപ്പുറം പങ്കെടുത്ത ഈ യോഗത്തിന് പുറമെ, കൺവെൻഷനിൽ പങ്കെടുത്ത വിധവകളുടെ കൂട്ടായ്മയിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ആശ്വാസ വചനങ്ങളുമായി വേദിയിലെത്തി.


സഭയുടെ ഭാവി പ്രത്യാശകളായ അൾത്താര ബാലന്മാരുടെയും സക്രിസ്റ്റന്മാരുടെയും സമ്മേളനത്തിൽ ആർച്ച് ബിഷപ് മാർ തോമസ് തറയിലും ഫാ. ജോൺസൺ കോവൂർപുത്തൻപുരയിലും സജീവ സാന്നിധ്യമായി.

കൺവെൻഷനിലെ ഏറ്റവും പ്രൗഢമായ വേദികളിലൊന്ന് സഭയുടെ തുടക്കകാലം മുതൽ പ്രവർത്തിച്ചവർക്കായി ഒരുക്കിയ ജൂബിലി ദമ്പതി സംഗമമായിരുന്നു.


കർദ്ദിനാൾ ജോർജ് കൂവക്കാട് മുഖ്യാതിഥിയായ ചടങ്ങിൽ ബിഷപ് മാർ. ജോയ് ആലപ്പാട്ടും ബിഷപ് എമെരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്തും ദമ്പതികൾക്ക് ആശംസകൾ നേർന്നു. എല്ലാ പ്രധാന സമ്മേളനങ്ങളിലും രൂപതാധ്യക്ഷൻ ബിഷപ് മാർ ജോയ് ആലപ്പാട്ടിന്റെ സജീവമായ സാന്നിധ്യവും മാർഗനിർദേശങ്ങളും ഉണ്ടായിരുന്നു.

മാർട്ടിൻ വിലങ്ങോലിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam