ഇ20 പെട്രോൾ ഉപയോഗിക്കാൻ തയ്യാറാണോ? സി-വോട്ടർ സർവേഫലം ഇങ്ങനെ

JULY 13, 2026, 7:17 PM

ദില്ലി: എൻഡിഎയ്ക്ക് വോട്ട് ചെയ്തവർ ഇ20 പെട്രോൾ ഉപയോഗിക്കാൻ തയ്യാറാണോ?   പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നതിനോട് എൻഡിഎ അനുഭാവികൾക്ക് പോലും കടുത്ത വിയോജിപ്പെന്ന് സി-വോട്ടർ സർവേ ഫലം.

സി-വോട്ടർ അടുത്തിടെ നടത്തിയ സർവേയുടെ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇ20 പെട്രോൾ വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്നും മൈലേജ് കുറയ്ക്കുമെന്നുമുള്ള ആശങ്കയാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും പങ്കുവച്ചത്. 

എൻഡിഎയ്ക്ക് വോട്ട് ചെയ്തവർക്കിടയിൽ നടത്തിയ സർവ്വെയിൽ 52.5 ശതമാനം പേരും തങ്ങളുടെ വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി. 18.1 ശതമാനം പേർ മാത്രമാണ് ഇ20 പെട്രോളിനെ അനുകൂലിച്ചത്. ബാക്കി 29.5 ശതമാനം പേർ കൃത്യമായൊരു നിലപാടിൽ എത്തിയിട്ടില്ലെന്നാണ് സർവ്വെ ഫലത്തിൽ നിന്ന് വ്യക്തമാകുന്നത്.

vachakam
vachakam
vachakam

പെട്രോളിൽ എഥനോൾ കലർത്തുന്നതിലൂടെ വാഹനങ്ങൾക്ക് യാതൊരു തകരാറും സംഭവിക്കുന്നില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഈ സർവേ ഫലം പുറത്തുവന്നത്.  

എഥനോൾ ഉപയോഗം ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തിൽ സർവേയിൽ പങ്കെടുത്തവർ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. 37.2 ശതമാനം പേർ ഈ വാദത്തോട് പൂർണ്ണമായി യോജിച്ചപ്പോൾ, ഒരു വിഭാഗം ആളുകൾ ഇതിനെ ശക്തമായി എതിർത്തു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam