വ്യാജ മാരത്തോണ്‍ രജിസ്ട്രേഷന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

JULY 13, 2026, 10:42 AM

 തിരുവനന്തപുരം: വിവിധ വെബ്സൈറ്റുകൾ, ഇൻസ്റ്റാഗ്രാം എന്നിവ വഴി പ്രമുഖ ബാങ്കിൻറെ വ്യാജ മാരത്തോൺ പരസ്യങ്ങൾ  പ്രചരിപ്പിച്ച് പൊതുജനങ്ങളിൽ നിന്നും രജിസ്ട്രേഷൻറെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നൂവെന്നും

ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും കേരള പോലീസിൻ്റെ മുന്നറിയിപ്പ്.

"മറൈൻ ഡ്രൈവ് മാരത്തോൺ കൊച്ചി 2026 " എന്ന  പേരിൽ പ്രചരിക്കുന്ന  പരസ്യങ്ങളിലൂടെ വലിയ സമ്മാനത്തുക,സ്പോൺസർഷിപ്പ്, സൗജന്യ സൗകര്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്ത് ആളുകളെ ആകർഷിക്കുന്നതാണ് തട്ടിപ്പിൻറെ തുടക്കം. 

vachakam
vachakam
vachakam

തുടർന്ന്, മാരത്തോണിൻറെ ഭാഗമായി രജിസ്ട്രേഷൻ ഫീസ് എന്ന പേരിൽ 698 രൂപ അടയ്ക്കാൻ ആവശ്യപ്പെടുന്നു. പൊതുജനങ്ങളുടെ വിശ്വാസ്യതയ്ക്കായി വ്യാജ വെബ്സൈറ്റുകളും ആകർഷകമായ പോസ്റ്ററുകളും ഇതിനായി ഉപയോഗിക്കും.

രജിസ്ട്രേഷൻ ഫീസ് ലഭിച്ചാൽ 'കാലാവസ്ഥാ സാഹചര്യം, മറ്റ് തടസങ്ങൾ തുടങ്ങിയ ഒഴിവുകൾ ചൂണ്ടിക്കാട്ടി മാരത്തോൺ മാറ്റിവെച്ചതായി സന്ദേശം അയയ്ക്കുകയും പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ്  ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

പൊതുജനങ്ങൾ ഇത്തരത്തിലുള്ള തട്ടിപ്പുകളിൽവീഴാതിരിക്കുന്നതിന്  കേരള പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ  പാലിക്കണം. 

vachakam
vachakam
vachakam

സോഷ്യൽ മീഡിയ വഴിയുള്ള ഇത്തരം പരസ്യങ്ങളിൽ ആകൃഷ്ടരായി രജിസ്ട്രേഷൻ നടപടികളിലേയ്ക്ക് കടക്കുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും പരിപാടിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുക. പരിപാടിയുടേതെന്ന് അവകാശപ്പെടുന്ന ഔദ്യോഗിക വെബ്സൈറ്റ്, സംഘാടകർ, സർക്കാരിൽ നിന്നും ലഭിച്ച അനുമതി തുടങ്ങിയവ ഉറപ്പായും പരിശോധിക്കണം. വളരെ ചെറിയ തുകയാണെന്ന കാരണത്താൽ ഒരിക്കലും പണമടയ്ക്കരുത്. സംശയകരമായ വെബ്സൈറ്റുകൾ, പേയ്മെൻറ് ലിങ്കുകൾ, പ്രശസ്ത സ്ഥാപനങ്ങളുടെ പേരിൽ വരുന്ന വ്യാജ പരസ്യങ്ങൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കുകയും അനാവശ്യമായവ ഒഴിവാക്കുകയും ചെയ്യണം.

സൈബർ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ്ലൈൻ നമ്പറിലോ  https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam