മെസിയുടെ പേരിലെ തട്ടിപ്പ്: വി.അബ്ദുറഹിമാനെ  ചോദ്യംചെയ്ത് എസ്‌ഐടി 

OCTOBER 2, 2026, 9:07 AM

തിരുവനന്തപുരം: ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന ക്രമക്കേടുകളിൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യംചെയ്തു. 

നിബന്ധനകൾ പാലിക്കാതെയാണ് ആർബിസിക്ക് സ്‌പോൺസർഷിപ് നൽകിയതെന്ന പരാതി സംബന്ധിച്ച് അബ്ദുറഹിമാന്റെ മൊഴിയെടുത്തു.

തിരുവനന്തപുരത്തുനിന്നുള്ള എസ്‌ഐടി സംഘം വ്യാഴാഴ്ച മലപ്പുറത്ത് എത്തി മൂന്നു മണിക്കൂറോളമാണ് മന്ത്രിയെ ചോദ്യം ചെയ്തത്.  നേരത്തെ, മുൻ മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫിനെയും സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. 

vachakam
vachakam
vachakam

 അർജന്റീന ടീമിനെ എത്തിക്കുന്നതിനുള്ള കരാർ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ലഭിച്ചതെങ്ങനെ, ഇതിൽ കായിക വകുപ്പിന്റെയും അബ്ദുറഹിമാന്റെയും ഇടപെടലുകൾ, ഔദ്യോഗിക ആശയവിനിമയത്തിൽ അധ്യാപിക ഇടനിലക്കാരിയായതെങ്ങനെ, ടീമിനെ എത്തിക്കുന്നതിന്റെ പേരിൽ മന്ത്രി നടത്തിയ വിദേശയാത്ര, അവിടെ നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് മുൻ കായിക മന്ത്രിയിൽ നിന്ന് എസ്‌ഐടി ചോദിച്ചറിഞ്ഞത്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam