കാസർകോട്: മന്ത്രി ഒജെ ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധത്തിൽ നടപടിയുമായി പൊലീസ്. തൃക്കരിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് ജാമ്യമില്ലാ കേസുകൾ രജിസ്‌റ്റർ ചെയ്തു.
പൊതുമുതൽ നശിപ്പിച്ചതിൽ 13 പേർക്കെതിരെയും ലീഗ് പ്രവർത്തകനെ മർദിച്ചെന്ന പരാതിയിൽ 12 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.കാഞ്ഞങ്ങാട്ട് 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
കൂടാതെ, നീലേശ്വരം സംഘർഷത്തിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിലായി. ചന്തേര പൊലീസ് സ്റ്റേഷനിൽ രണ്ടും നീലേശ്വരം, ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനുകളിൽ ഓരോന്ന് വീതവും കേസുകളാണ് എടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
