തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു.മണ്ണാർക്കാട് സ്വദേശിയായ 13കാരി ശിവരജ്ഞിനിയാണ് മരിച്ചത്. കോട്ടോപ്പാടം വേങ്ങ സ്വദേശിനിയായ ശിവരഞ്ജിനി ഇന്നലെ രാത്രിയാണ് മരിച്ചത്. പനി കുറവില്ലാത്തതിനാൽ രാത്രി എട്ട് മണിയോടെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കാണിച്ച് വീട്ടിലെത്തി.തുടർന്ന്, രാത്രി പതിനൊന്നു മണിയോടെ വീണ്ടും അസ്വസ്ഥതയുണ്ടായി. കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പകർച്ചപ്പനി വ്യാപനം തുടരുമ്പോഴും സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിക്ക് അയവില്ല. എന്നാൽ, കുടിശ്ശിക ചൂണ്ടിക്കാട്ടി പല വിതരണക്കാരും പർച്ചേസ് ഓർഡർ പ്രകാരമുള്ള മരുന്ന് വിതരണം വൈകിപ്പിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
അതേസമയം, ഇന്നലെ പകൽ മാത്രം സംസ്ഥാനത്ത് 9 പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.ഇന്നലെ മാത്രം 8407 പേരാണ് പനിബാധിതരായി ചികിത്സ തേടിയത്. പാലക്കാടും കാസർകോടും തിരുവനന്തപുരത്തും രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഒറ്റപ്പാലത്ത് ഇന്നലെ ഒരു ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിരക്കിൽ 48 പേർക്കാണ് ഇന്നലെ ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
