മന്ത്രയുടെ ആഗോള ഹിന്ദു കൺവെൻഷൻ 'ശാക്തേയം 2027' കിക്കോഫ് ഒക്ടോബർ 3ന് യോങ്കേഴ്‌സിൽ

OCTOBER 2, 2026, 1:30 PM

ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് സംഘടിപ്പിക്കുന്ന 'ശാക്തേയം 2027 - ഗ്ലോബൽ ഹിന്ദു കൺവെൻഷന്റെ' ഔദ്യോഗിക കിക്കോഫ് ഒക്ടോബർ 3ന് വൈകിട്ട് 5:30ന് ന്യൂയോർക്കിലെ യോങ്കേഴ്‌സിൽ നടക്കും.

ആത്മീയതയും സനാതന ധർമ്മത്തിന്റെ മൂല്യങ്ങളും ഭാരതീയ കലാസാംസ്‌കാരിക പൈതൃകവും പുതുതലമുറയുടെ പങ്കാളിത്തവും ഒരേ വേദിയിൽ സമന്വയിപ്പിക്കുന്ന ശാക്തേയം 2027ലേക്കുള്ള ഔദ്യോഗിക യാത്രയ്ക്കാണ് കിക്കോഫോടെ തുടക്കമാകുന്നത്.

കൺവെൻഷന്റെ ഔദ്യോഗിക കിക്കോഫിന് മുമ്പുതന്നെ ശാക്തേയം 2027ന് മികച്ച രജിസ്‌ട്രേഷൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ നിരവധി കുടുംബങ്ങളും വ്യക്തികളും രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു. കിക്കോഫോടെ രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾക്കും കൺവെൻഷന്റെ മറ്റു ഒരുക്കങ്ങൾക്കും കൂടുതൽ വേഗവും വ്യാപ്തിയും കൈവരുമെന്നാണ് പ്രതീക്ഷ.

vachakam
vachakam
vachakam

മന്ത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ ഹരി ശിവരാമൻ, നാഷണൽ സെക്രട്ടറി ഉണ്ണി തൊയക്കാട്ട്, കൺവെൻഷൻ ചെയർമാൻ ഷിബു ദിവാകരൻ എന്നിവർക്കൊപ്പം മന്ത്രയുടെ മറ്റു ദേശീയ നേതാക്കളും വിവിധ റീജിയണുകളിലെ പ്രതിനിധികളും കിക്കോഫ് പരിപാടിയിൽ പങ്കെടുക്കും.

കിക്കോഫിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് ശാക്തേയം 2027ന്റെ പദ്ധതികളുടെയും പരിപാടികളുടെയും അവതരണമായിരിക്കും. വിവിധ കമ്മിറ്റികളുടെയും പരിപാടികളുടെയും ചുമതലയുള്ളവർ തങ്ങളുടെ പദ്ധതികളും പ്രവർത്തനരൂപരേഖയും വേദിയിൽ അവതരിപ്പിക്കും. ആത്മീയ, സാംസ്‌കാരിക, യുവജന, വനിതാ, പ്രൊഫഷണൽ, കുടുംബ വേദികൾ ഉൾപ്പെടെ കൺവെൻഷനിൽ ഒരുക്കുന്ന വിവിധ പരിപാടികളുടെ വിശദാംശങ്ങളും കിക്കോഫിൽ പ്രഖ്യാപിക്കും.

ന്യൂയോർക്ക്-ന്യൂജേഴ്‌സി-കണക്ടിക്കട്ട് ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രതിഭാധനരായ കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ കിക്കോഫ് സായാഹ്നത്തിന് മാറ്റുകൂട്ടും. സംഗീതം, നൃത്തം, നാടകാവിഷ്‌കാരങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ ശാക്തേയം 2027ന്റെ സാംസ്‌കാരിക വൈവിധ്യത്തിന്റെ നേർക്കാഴ്ചയാകും.

vachakam
vachakam
vachakam

'Supreme Power' എന്ന ആശയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ശാക്തേയം 2027 ഗ്ലോബൽ ഹിന്ദു കൺവെൻഷൻ 2027 ജൂലൈ 2 മുതൽ 5 വരെ കണക്ടിക്കട്ടിലെ സ്റ്റാംഫോർഡിലുള്ള DoubleTree by Hiltonൽ നടക്കും.

നാലുദിവസത്തെ കൺവെൻഷനിൽ ആത്മീയ പ്രഭാഷണങ്ങൾ, ക്ഷേത്രകലകൾ, സംഗീതനൃത്ത പരിപാടികൾ, സാംസ്‌കാരിക മത്സരങ്ങൾ, യൂത്ത് ഫോറം, പ്രൊഫഷണൽ ഫോറം, വനിതാ വേദി, ഫിലിം ഫെസ്റ്റിവൽ, ഘോഷയാത്ര തുടങ്ങി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. പുതുതലമുറയെ സനാതന ധർമ്മത്തിന്റെ മൂല്യങ്ങളോടും ഭാരതീയ പൈതൃകത്തോടും കൂടുതൽ അടുപ്പിക്കുന്ന പ്രത്യേക പരിപാടികളും കൺവെൻഷന്റെ ഭാഗമാകും.

'ശാക്തേയം ഒരു കൺവെൻഷൻ മാത്രമല്ല; ആത്മീയതയും സംസ്‌കാരവും പാരമ്പര്യവും പുതുതലമുറയും ഒരേ വേദിയിൽ സംഗമിക്കുന്ന ഒരു കൂട്ടായ യാത്രയാണ്. ഇതിനകം ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച രജിസ്‌ട്രേഷൻ പ്രതികരണം ഞങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. കിക്കോഫോടെ ശാക്തേയത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജത്തോടെയും വേഗത്തോടെയും മുന്നോട്ടുപോകും,' മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ പറഞ്ഞു.

vachakam
vachakam
vachakam

ശാക്തേയം 2027നെ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനങ്ങളും പുതിയ പരിപാടികളുടെ വിശദാംശങ്ങളും കിക്കോഫ് വേദിയിൽ പുറത്തുവിടും.

'Rooted in Dharma, Rising with Wisdom' എന്ന സന്ദേശവുമായി തലമുറകളെ ഒരുമിപ്പിക്കുകയും സനാതന ധർമ്മത്തിന്റെ ആത്മീയസാംസ്‌കാരിക പൈതൃകം പുതിയ തലമുറയിലേക്ക് പകർന്നു നൽകുകയും ചെയ്യുന്ന ആഗോള വേദിയായി ശാക്തേയം 2027നെ ഒരുക്കുകയാണ് മന്ത്ര.

ശാക്തേയം 2027 കിക്കോഫ് - ഒക്ടോബർ 3, വൈകിട്ട് 5:30 - യോങ്കേഴ്‌സ്, ന്യൂയോർക്ക്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam