കൊച്ചി: വടക്കൻ പറവൂരിലെ ചായപ്പീടിക ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെത്തിയതായി പരാതി.ഓൺലൈൻ വഴി ഭക്ഷണം വാങ്ങിയ ആൾക്കാണ് മുട്ടക്കറിയിൽ നിന്ന് ഒച്ചിനെ കിട്ടിയത്.
സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഹോട്ടലിൽ പരിശോധന നടത്തി പൂട്ടാൻ നഗരസഭ ഉത്തരവിട്ടു.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ഹോട്ടലുടമ രംഗത്തെത്തിയിരുന്നു. വൃത്തിയോടെയാണ് ഭക്ഷണം നൽകുന്നത് എന്ന് ഹോട്ടലുടമ പറയുന്നു. സ്ഥാപനത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ തൊഴിലാളിയാവാം വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും ഉടമ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
