പാലക്കാട് വിവാഹ വിരുന്നില്‍ പങ്കെടുത്ത 45 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്

JULY 13, 2026, 7:28 AM

പാലക്കാട്: പുതുക്കോട് എം സി പാലസ് എന്ന വിവാഹ മണ്ഡപത്തില്‍ നടന്ന കല്യാണവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധ.45 പേര്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായാണ് റിപ്പോർട്ടുകൾ.

കല്ല്യാണത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് മൈലാഞ്ചി ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഞായറാഴ്ച ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.തുടര്‍ന്നാണ് പലരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ നിമിതയുടെ നേതൃത്വത്തില്‍ വിവാഹ മണ്ഡപത്തില്‍ ഉപയോഗിച്ച ജലത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ മണ്ഡപത്തില്‍ നിന്നും ഉപയോഗിച്ച വെള്ളമാണോ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam