പെർത്ത്: ഓസ്‌ട്രേലിയയിലെ പെർത്തിൽ സുഹൃത്തിന്റെ വീടിന്റെ ജനലിലൂടെ ഒളിഞ്ഞുനോക്കിയ 63കാരനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ 26കാരനായ ജൂനിയർ ഡോക്ടർ അറസ്റ്റിലായി.
ക്രിസ്റ്റ്യൻ ജാക് ജോസഫ് എന്ന ഡോക്ടർക്കെതിരെയാണ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തത്.
ശനിയാഴ്ച പുലർച്ചെ 1.30ഓടെ സൗത്ത് പെർത്തിലായിരുന്നു സംഭവം. രാത്രി പുറത്തുപോയി തിരിച്ചെത്തിയ ജോസഫും സുഹൃത്തും, ഒരാൾ തങ്ങളുടെ വീടിന്റെ ജനലിലൂടെ ഒളിഞ്ഞുനോക്കുന്നത് കാണുകയായിരുന്നു.
ഇരുവരും ചേർന്ന് ഇയാളെ ഓടിച്ചിട്ടു പിടികൂടി. തുടർന്ന് ജോസഫ് ഇയാളെ നിലത്തു കിടത്തി കഴുത്തു ഞെരിക്കുകയായിരുന്നു.
കഴുത്തു ഞെരിച്ചതിനെ തുടർന്ന് ബോധരഹിതനായ 63കാരന് ജോസഫ് തന്നെ സി.പി.ആർ നൽകുകയും സുഹൃത്തിനെക്കൊണ്ട് ആംബുലൻസ് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരണപ്പെടുകയായിരുന്നു.
പ്രതിഭാഗം അഭിഭാഷകൻ ഇത് ആത്മരക്ഷാർത്ഥം ചെയ്തതാണെന്ന് കോടതിയിൽ വാദിച്ചെങ്കിലും മജിസ്‌ട്രേറ്റ് ജോസഫിന് ജാമ്യം നിഷേധിച്ചു.
സർ ചാൾസ് ഗെയ്ഡ്‌നർ ആശുപത്രിയിലെ ഡോക്ടറായ ജോസഫിനെ ഓഗസ്റ്റ് 5ന് കോടതിയിൽ വീണ്ടും ഹാജരാക്കും.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
