കർണാടക നിയമസഭ ബോംബ് വെച്ച് തകർക്കുന്ന എഐ ദൃശ്യങ്ങൾ പങ്കുവെച്ചു: യുവാവ് അറസ്റ്റിൽ   

OCTOBER 22, 2026, 2:00 AM

ബെംഗളൂരു: കർണാടക  നിയമസഭ ബോംബ് വെച്ച് തകർക്കുന്ന എഐ ദൃശ്യങ്ങൾ പങ്കുവെച്ച സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. 

ചൊവ്വാഴ്ച രാവിലെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് അറസ്റ്റ്. കർണാടക നിയമസഭയായ ബെംഗളൂരുവിലെ വിധാന സൗധയ്ക്ക് മുന്നിൽ നിന്ന് ചിത്രീകരിച്ച വീഡിയോ എഐ സഹായത്തോടെ മാറ്റിമാറിച്ച ശേഷമായിരുന്നു യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 

ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വിധാന സൗധ പൊലീസ് പ്രതിയെ പിടികൂടിയത്. ബിഹാർ സ്വദേശിയായ ഹസ്രത് അലി ഷുഹൈബ് (25) ആണ് ബെംഗളൂരു പൊലീസിൻ്റെ പിടിയിലായത്. 

vachakam
vachakam
vachakam

വിധാന സൗധയ്ക്ക് നേരെ വിരലുകൾകൊണ്ട് തോക്ക് ചൂണ്ടുന്ന ആംഗ്യം കാണിക്കുകയും പിന്നാലെ കെട്ടിടത്തിൽ സ്ഫോടനം ഉണ്ടാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ‘ബോംബ് വെച്ച് നിയമസഭ തകർത്തു’ എന്ന ക്യാപ്ഷനോട് ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam