വാഷിംഗ്ടൺ: 2026ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രമുഖ ഇന്ത്യൻഅമേരിക്കൻ രാഷ്ട്രീയ ദാതാക്കൾ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നൽകിയതായി ഫെഡറൽ കാമ്പയിൻ ഫിനാൻസ് രേഖകൾ വ്യക്തമാക്കുന്നു.
ഇന്ത്യൻഅമേരിക്കൻ വോട്ടർമാർ പൊതുവെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമ്പോഴാണ് ഈ പ്രവണത. എഫ്.ഇ.സി ഫയലിംഗുകൾ പ്രകാരം, പ്രധാനപ്പെട്ട 11 ദാതാക്കളിൽ നിന്ന് റിപ്പബ്ലിക്കൻ ഗ്രൂപ്പുകൾക്ക് 1.08 കോടി ഡോളറും ഡെമോക്രാറ്റുകൾക്ക് 33 ലക്ഷം ഡോളറുമാണ് ലഭിച്ചത്.
ട്രംപിന്റെ 'മാഗ ഇങ്ക്' സൂപ്പർ പാക്കിന് മാത്രം ആശ ജഡേജ മോട്വാനി, കൃഷ്ണ ത്രിപുരനേനി, അഞ്ജനി സിൻഹ എന്നിവരിലൂടെ 71 ലക്ഷം ഡോളർ ലഭിച്ചു.
അതേസമയം, പ്രമുഖ വെഞ്ച്വർ കാപ്പിറ്റലിസ്റ്റ് വിനോദ് ഖോസ്ലയാണ് ഡെമോക്രാറ്റുകളെ സഹായിക്കുന്നതിൽ മുൻപിൽ; അദ്ദേഹം സെനറ്റ് മെജോറിറ്റി പാക്കിന് ഏകദേശം 21 ലക്ഷം ഡോളറോളം സംഭാവന നൽകിയിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
