ജൂതപ്പള്ളിക്ക് മുമ്പിലെ തീവെപ്പ്; അന്വേഷണസംഘം പൂനെയിൽ 

OCTOBER 22, 2026, 2:46 AM

കൊച്ചി:   കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ അന്വേഷണസംഘം പൂനെയിൽ.   പ്രതിയുടെ പശ്ചാത്തലം മനസ്സിലാക്കാൻ ആണ് പൊലീസിൻറെ നീക്കം. പ്രതി എബിൻ പോൾ പഠിച്ച സ്ഥാപനത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. പ്രതിയുടെ ഫോണിൻറെ ഫൊറൻസിക് പരിശോധനാഫലം വന്നിട്ടില്ല.

തീയിടാൻ നിർദേശം നൽകിയ ബോസും വിക്രം എന്നയാളും ഒരാളാണോ എന്നറിയാൻ പരിശോധനാഫലം അറിയണം. ഇത് കേസിൽ വളരെ നിർണായകമാണ്.

ഫോണിൻറെ ഫൊറൻസിക് പരിശോധനാഫലം വന്നതിന് ശേഷമേ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുകകയുള്ളൂ. സംഭവത്തിൽ അറസ്റ്റിലായ പ്രതി എബിൻ പോൾ, തനിക്ക് നിർദേശം നൽകിയത് വിക്രം എന്നയാളാണെന്ന് മൊഴി നൽകിയിരുന്നു.

vachakam
vachakam
vachakam

എന്നാൽ, വിക്രം തന്നെയാണോ സംഭവത്തിന് പിന്നിലെ ബോസ് എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ എബിൻ പോളിനെ റിമാൻഡ് ചെയ്തു.   അതിനിടെ എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിനും, ഒഴിഞ്ഞു കിടന്ന വീടിനും തീവച്ചതിലാണ് പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam