അന്താരാഷ്ട്ര തലത്തിൽ യുഎഇയുടെ നേതൃത്വത്തിൽ നടന്ന ഒരു സുരക്ഷാ ദൗത്യം 123 ദശലക്ഷത്തിലേറെ സാമ്പത്തിക തട്ടിപ്പ് ശ്രമങ്ങൾ തടഞ്ഞതായി റിപ്പോർട്ട്. 'ഓപ്പറേഷൻ കോൺഫ്രണ്ടേഷൻ ഗോസ്റ്റ്' എന്ന് പേരിട്ട ഈ വലിയ സൈബർ സുരക്ഷാ നീക്കത്തിലൂടെ ഏകദേശം 3.2 ലക്ഷം കോടി രൂപയോളം (39 ബില്യൺ ഡോളർ) തട്ടിപ്പുകാരിൽ നിന്ന് തിരികെ നേടാനായി. ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന്, കുറ്റകൃത്യങ്ങൾക്കായുള്ള ഓഫീസ് (UNODC) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
30 രാജ്യങ്ങളും 13 ആഗോള കമ്പനികളും രണ്ട് അന്താരാഷ്ട്ര സംഘടനകളും ഈ സംയുക്ത നീക്കത്തിൽ പങ്കാളികളായി. തട്ടിപ്പ് ശൃംഖലകളിലെ 960-ലധികം പേരെ അറസ്റ്റ് ചെയ്തതായി യുഎഇ ആഭ്യന്തര മന്ത്രി ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു. നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ, ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ പദ്ധതികൾ തുടങ്ങിയ പുതിയ സൈബർ ഭീഷണികളെ ലക്ഷ്യമിട്ടായിരുന്നു ഈ അന്താരാഷ്ട്ര ഓപ്പറേഷൻ.
തത്സമയ ഇന്റലിജൻസ് വിവരങ്ങൾ കൈമാറിയാണ് വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾ തട്ടിപ്പുകാരെ പിടികൂടിയത്. മനുഷ്യന്റെ സുരക്ഷ അതിർവരമ്പുകളില്ലാത്ത ഒരു ഉത്തരവാദിത്തമാണെന്ന് യുഎഇ ഇതിലൂടെ തെളിയിച്ചതായി ശൈഖ് സെയ്ഫ് ബിൻ സായിദ് പറഞ്ഞു. സുരക്ഷാ പങ്കാളിത്തങ്ങളുടെ യഥാർത്ഥ മൂല്യം മാനവരാശിയെ സംരക്ഷിക്കുന്നതിലെ പ്രായോഗിക ഫലങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദബിയിൽ നടന്ന 15-ാമത് യുഎൻ കുറ്റകൃത്യ പ്രതിരോധ കോൺഗ്രസിലാണ് ഈ ദൗത്യം ആദ്യമായി പ്രഖ്യാപിച്ചത്.
English Summary: A major international cyber operation led by the UAE successfully thwarted over 123 million financial fraud attempts and recovered more than $39 billion. Named Operation Confrontation Ghost, this global security initiative involved 30 countries, 13 global companies, and two international organizations. Over 960 individuals from international fraud rings were arrested, as announced by UAE Interior Minister Sheikh Saif bin Zayed Al Nahyan. The operation targeted new-generation cyber threats including AI-driven financial crimes and online extortion, relying on real-time intelligence sharing.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, UAE cyber operation, global fraud, cybercrime, financial crime, Operation Confrontation Ghost, UNODOC
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
