കൊച്ചി: മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്തുള്ള സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി നൽകിയ ഹർജി തന്നെ പുതിയ നമ്പറിട്ട് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയക്ക് വരും. ശനിയാഴ്ച തന്നെ അപ്പീൽ പരിഗണിച്ചേക്കും.
നാളെ പിണറായി ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇഡി വീണ്ടും സമൻസ് അയക്കുകയോ, മറ്റ് നടപടികളിലേക്ക് കടക്കുകയോ ചെയ്താൽ പിണറായിയും മുഹമ്മദ് റിയാസും വീണയും ഉൾപ്പടെയുള്ളവർ റിട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കും. അന്വേഷണത്തിന് തടസ്സമില്ലെന്ന് തന്നെയാണ് ഇഡി നിലപാട്.
ശനിയാഴ്ച തന്നെ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ കൊണ്ടുവരാനാണ് നീക്കം. അപ്പീലിൽ തീരുമാനം വരും മുമ്പുള്ള ഇഡി നീക്കങ്ങൾ തടയാൻ റിട്ട് ഹർജി നൽകാനും ആലോചനയുണ്ട്. ഹൈക്കോടി ഡിവിഷൻ ബെഞ്ച് അപ്പീൽ പരിഗണിക്കുമ്പോൾ കേസിലെ ഇഡി അന്വേഷണം ഉൾപ്പടെ എല്ലാ തുടർനടപടികളും നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടും. അപ്പീലിൽ തീരുമാനം വരുന്നതിന് മുമ്പ് ഇഡി തുടർനീക്കങ്ങൾ നടത്തിയാൽ, അത് തടയാൻ ഹൈക്കോടതിയെ സമീപിക്കാനാണ് ആലോചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
