മാങ്കുളത്ത് വിനോദസഞ്ചാരത്തിനെത്തിയ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു

JULY 13, 2026, 4:57 AM

ഇടുക്കി: ഇടുക്കി മാങ്കുളത്ത് വിനോദസഞ്ചാരത്തിനെത്തിയ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി സലീം (28) ആണ് മരിച്ചത്.

തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.മാങ്കുളം തളികത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുന്നതിനിടെ കാൽവഴുതി ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

സലീം വെള്ളച്ചാട്ടത്തിലെ ശക്തമായ ഒഴുക്കിൽപ്പെട്ടയുടൻ തന്നെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. കഠിനശ്രമത്തിനൊടുവിൽ സലീമിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് തൊട്ടടുത്തുള്ള അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

vachakam
vachakam
vachakam

നിലവിൽ സലീമിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam