ഫുട്‌ബോൾ മോഹങ്ങൾ ബാക്കിയാക്കി ലോസ് ഏഞ്ചൽസിൽ കൗമാര താരം കുത്തേറ്റു മരിച്ചു

JULY 13, 2026, 2:49 AM

ലോസ് ഏഞ്ചൽസ്: ഭാവിയിൽ വലിയൊരു ഫുട്‌ബോൾ താരമാകണമെന്ന സ്വപ്നങ്ങൾ ബാക്കിയാക്കി പതിനഞ്ചുകാരൻ തെരുവ് സംഘർഷത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. റോസ്മീഡ് ഹൈസ്‌കൂൾ വിദ്യാർത്ഥിയും സ്‌കൂൾ ഫുട്‌ബോൾ ടീമിലെ സജീവ അംഗവുമായ അസിയേൽ സകപാല ആണ് ലോസ് ഏഞ്ചൽസിൽ കുത്തേറ്റു മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് എൽ മോണ്ടെയിലെ പൊട്ടേറോ സ്‌കൂളിന് സമീപമുണ്ടായ വൻ സംഘർഷത്തിലാണ് അസിയേലിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അസിയേലിനെയും മറ്റ് രണ്ട് മുതിർന്ന വ്യക്തികളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൗമാരക്കാരന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ടുപേരുടെ നില നിലവിൽ തൃപ്തികരമാണ്.

അക്രമത്തിന്റെ കാരണത്തെക്കുറിച്ചോ പ്രതികളെക്കുറിച്ചോ വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്നും ലോസ് ഏഞ്ചൽസ് ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

vachakam
vachakam
vachakam

അസിയേലിന്റെ അപ്രതീക്ഷിത വിയോഗം സിംഗിൾ മദറായ അമ്മയും ഒരു നവജാത ശിശുവുൾപ്പെടെയുള്ള രണ്ട് അനുജന്മാരും അടങ്ങുന്ന കുടുംബത്തെ വലിയ സാമ്പത്തികമാനസിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

തുടർന്ന് സംസ്‌കാര ചടങ്ങുകൾക്കും കുടുംബത്തെ സഹായിക്കാനുമായി ആരംഭിച്ച 'ഗോഫണ്ട്മീ' ക്യാമ്പയിനിലൂടെ ഇതിനകം 18,000 ഡോളറിലധികം (ഏകദേശം 15 ലക്ഷത്തിലധികം രൂപ) സമാഹരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam