പാറശ്ശാലയിൽ   ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി 

OCTOBER 21, 2026, 8:27 PM

തിരുവനന്തപുരം:   പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. കനത്ത മഴയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. 

ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിന്റെ നാല് വീലുകൾ പാളം തെറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്.

ഈ അപകടത്തിന് പിന്നാലെ തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

vachakam
vachakam
vachakam

പരശുറാം എക്സ്പ്രസ്സ്‌ ഉൾപ്പെടെ വൈകും. മൂന്ന് ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. താംബരം–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ട്രെയിൻ (06163), മധുര-പുനലൂർ എക്സ്പ്രസ് (16729), താംബരം–തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് (16121) എന്നീ ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്. നിലവധി ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam