ഇടുക്കി: സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മാറ് മുറിച്ചെടുത്ത കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ . തൊടുപുഴ വണ്ടമറ്റം സ്വദേശി ഗിരോഷിനെയാണ് തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ കോടതി ശിക്ഷിച്ചത്. ഇടുക്കി അടിമാലി സ്വദേശി സെലീനയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്.
2017 ഒക്ടോബർ 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിമാലി ഇരുമ്പുപാലം ചാരുവിള പുത്തൻവീട്ടിൽ, സിയാദിൻ്റെ ഭാര്യ സെലീനയെ തൊടുപുഴ, വണ്ടമറ്റം, പടികുഴയിൽ ഗിരോഷാണ് കൊലപ്പെടുത്തിയത്. മത്സ്യവ്യാപാരിയായ സെലീനയുടെ ഭത്താവ് സിയാദ് രാത്രി വീട്ടിൽ എത്തിയപ്പോഴാണ് വീടിൻറെ പിൻഭാഗത്ത് സെലീനയുടെ മൃതദേഹം കണ്ടത്. സെലിനയുടെ വീട്ടിൽ നിന്നും അൽപം മാറിയുള്ള സ്ഥാപനത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.
2015 ൽ പ്രതിയും പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയുമായുള്ള അടുപ്പം മനസിലാക്കിയ സെലീന വിഷയത്തിൽ ഇപെടുകയും നിർബന്ധപൂർവ്വം ഇരുവരുടേയും വിവാഹം നടത്തിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും പ്രതിയുടെ പേരിൽ എടുത്ത വായ്പ്പാതുക തിരിച്ചടയ്ക്കാതെ കുടിശിക വരുത്തിയതു മൂലമുള്ള വിരോധവുമാണ് കൊലപാതകത്തിന് കാരണമായത്.
ഗിരോഷിൻറെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തനിക്ക് കിട്ടാനുള്ള പണം ആവശ്യപ്പെട്ട് സെലിനയെ സമിപിച്ചു. സെലീന പണം തിരികെ നൽകാതെ വന്നതോടെ കൊല്ലപ്പെടുത്താൻ ഗിരോഷ് തീരുമാനിക്കുകയായിരുന്നു. സംഭവ ദിവസം ഉച്ചയോടെ ബൈക്കിൽ സെലീനയുടെ വീട്ടിലെത്തിയ ഗിരോഷ് കയ്യിൽ കരുതിയിരുന്ന കഠാര ഉപയോഗിച്ച് സെലീനയുടെ കഴുത്തിൽ പല തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് ബൈക്കിൽ മടങ്ങിയ പ്രതി വീണ്ടും മൂന്നുമണിയോടെ തിരികെയെത്തി സെലിനയുടെ ഇടത് മാറിടം മുറിച്ച് ബാഗിലാക്കി സ്വന്തം വീട്ടിലേയ്ക്ക് പോയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
