മയക്കുമരുന്ന് കേസുകളിലെ  പ്രതിയായ യുവതിയെ കരുതൽ തടങ്കലിലാക്കി

NOVEMBER 11, 2026, 9:34 AM

 തിരുവനന്തപുരം: നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ യുവതിയെ കരുതൽ തടങ്കലിലാക്കി പൊലീസ്.  ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ  പേട്ട പൊലീസ് സ്റ്റേഷനിൽ വെച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 

 വെട്ടുകാട് ബാലനഗർ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രേഖയെയാണ് തുടർച്ചയായ കേസുകളെത്തിയതോടെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.   ഇവരെ അട്ടകുളങ്ങര വനിതാ ജയിലിൽ എത്തിച്ച് കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കുകയായിരുന്നു.

 വീട്ടിൽ വച്ചായിരുന്നു എംഡിഎംഎ ഉൾപ്പടെ ലഹരിപദാർഥങ്ങൾ ഇവർ വിൽപ്പന നടത്തിയിരുന്നത്.

vachakam
vachakam
vachakam

കഴക്കൂട്ടത്ത് നിന്ന് ഡാൻസാഫ് പിടികൂടിയ യുവാവിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് രേഖയുടെ വീട്ടിൽ മാസങ്ങൾക്ക് മുമ്പ് നടത്തിയ റെയ്ഡിൽ ഇവരിൽ നിന്ന് 38 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam