കൊല്ലം: ഇറാനിൽ കുടങ്ങിയ കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷിനെ മൂന്നുദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ.
അക്ഷയ്ക്ക് കപ്പലിൽ ആയിരുന്നു ജോലി. അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പർ ആണ് അക്ഷയ്. പാസ്പോർട്ട് ഉൾപ്പെടെ നഷ്ടമായതിനെ തുടർന്നാണ് അക്ഷയ് സഹായം തേടുന്നത്. പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി.
പരിശോധന കഴിഞ്ഞ് പാസ്പോർട്ട് തിരികെ നൽകിയില്ലെന്ന് യുവാവ് പറയുന്നു. പാസ്പോർട്ടും മറ്റ് യാത്രാ രേഖകളും ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്. കപ്പൽ ഇറാനിൽ എത്തിയ ശേഷം തിരികെ ഉള്ള യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് രേഖകൾ ക്യാപ്റ്റൻറെ കൈവശം ഇല്ലെന്ന് അറിയുന്നത്. അക്ഷയ്ക്ക് ഒപ്പം രേഖകൾ തിരികെ ലഭിക്കാതിരുന്ന ആറ് മ്യാൻമർ പൗരൻമാരെ അവരുടെ എംബസി ഇടപെട്ട് സ്വദേശത്ത് എത്തിച്ചു.
അക്ഷയ്യുമായി ഇറാനിലെ ഇന്ത്യൻ എംബസി അധികൃതർ സംസാരിച്ചു. മടങ്ങിവരവ് വേഗത്തിലാക്കിയ എല്ലാവർക്കും അക്ഷയ് നന്ദി അറിയിച്ചു. അക്ഷയ് ഹരീഷിൻറെ കുടുംബവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സംസാരിച്ചു.
11 മാസമായി ഇറാനിലാണെന്ന് അക്ഷയ് പറയുന്നു. ജോലി ദുബൈയിലാണെന്ന് പറഞ്ഞാണ് ഏജൻറ് കൊണ്ടുപോയത്. എന്നാൽ ഷിപ്പിൻറെ യാത്ര എപ്പോഴും ഇറാനിലേക്കായിരുന്നു. യുദ്ധം കാരണം നിലച്ച കപ്പൽ യാത്ര വീണ്ടും തുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. പാകിസ്ഥാനിൽ നിന്ന് അരി കൊണ്ടുവരാനാണ് പോയതെന്ന് അക്ഷയ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
