പീരുമേട്ടിൽ  ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി 

OCTOBER 21, 2026, 8:31 PM

 ഇടുക്കി: ഒരു നാടിനെ തന്നെ ഞെട്ടിച്ച് പീരുമേട്ടിൽ ഇരട്ടക്കൊലപാതകം.  കുടുംബകലഹത്തെത്തുടർന്നാണ് യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞദിവസം രാത്രി എട്ടോ‌ടെ ഗ്ലെൻമേരി എസ്റ്റേറ്റ് ലയത്തിലാണ് സംഭവം. സംഭവത്തെ തുടർന്ന്  ഗ്ലെൻമേരി സ്വദേശി പ്രിൻസ് അറസ്റ്റിലായി. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (30), അമ്മ നേശം (62) എന്നിവരാണ് കൊല്ലപ്പെട്ടത്. സാരമായി പരുക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 വിദേശത്താണ്  പ്രിയങ്ക ജോലി ചെയ്തിരുന്നത്. ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. നാളുകളായി കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.

vachakam
vachakam
vachakam

പ്രിൻസ് മദ്യലഹരിയിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു എന്നു പൊലീസ് പറഞ്ഞു.  വിവരം അറിയിച്ചതിനെത്തുടർന്ന് എത്തിയ പൊലീസ്, പരിസരത്തുനിന്നു തന്നെ പ്രിൻസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam