ചെന്താമര പറഞ്ഞത് കേട്ട് ഭയന്നു: മാതാപിതാക്കൾ അനുഭവിച്ച വേദന ചെന്താമര അറിയണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

JULY 13, 2026, 2:15 AM

പാലക്കാട്: കോടതിയിൽ ചെന്താമര പറയുന്നത് കെട്ട് ഭയം തോന്നിയെന്ന്  കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ.  മാതാപിതാക്കൾ അനുഭവിച്ച വേദന ചെന്താമര അറിയണമെന്നും സുധാകരന്റെ മക്കൾ പ്രതികരിച്ചു.

ചെന്താമര കൊലപ്പെടുത്തിയ സജിതയുടെ സഹോദരി സരിതയും പ്രതികരണവുമായി രം​ഗത്തെത്തി. മക്കൾക്ക് ജോലി കൊടുക്കണമെന്നും  ചെന്താമരക്ക് തൂക്കുകയർ കൊടുക്കണം  തക്കതായ ശിക്ഷ കൊടുക്കണമെന്നും  അയാൾക്ക് ഒന്നിനെയും പേടിയില്ലെന്നും സരിത പറഞ്ഞു. 

 കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍ വിധിക്കും. 

vachakam
vachakam
vachakam

പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ചെന്താമര കുറ്റക്കാരനെന്ന് വിധിച്ചത്. യാതൊരു കുറ്റബോധവുമില്ലാതെ കോടതിയിലും വെല്ലുവിളി തുടരുകയായിരുന്നു ചെന്താമര. 

ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജി അല്ലെന്നും വേണ്ടി വന്നാല്‍ മറ്റുള്ളവരെയും കൊല്ലുമെന്നും ചെന്താമര ഇന്ന് കോടതിയില്‍ പറഞ്ഞത്. എഴുതാന്‍ പറ്റുന്നത് എഴുതിക്കോ എന്നും ചെന്താമര ജഡ്ജിയോട് പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam