കേരളത്തിലേക്ക് ക്ഷണം; റെയ്ഹാൻ വാദ്രയ്ക്ക് ചിത്രപ്രദർശനം തടസ്സമില്ലാതെ നടത്താമെന്ന് മുഖ്യമന്ത്രി 

OCTOBER 22, 2026, 11:24 PM

കൊച്ചി: ദില്ലിയിൽ ചിത്രപ്രദർശനത്തിന് വിലക്ക് നേരിട്ട പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാദ്രയെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. 

യാതൊരുവിധ ഒഴിവാക്കലുകളോ ഭേദഗതികളോ ഇല്ലാതെ റെയ്ഹാന്റെ ചിത്രങ്ങൾ കേരളത്തിൽ പ്രദർശിപ്പിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ബിക്കാനീര്‍ ഹൗസിലാണ് 'നോ ഐഡിയ ഈസ് ഫൈനല്‍' എന്ന റെയ്ഹാന്റെ ചിത്ര പ്രദര്‍ശനം നടക്കുന്നത്. എന്നാല്‍ എക്‌സിബിഷനില്‍ നിന്ന് ജന്തര്‍ മന്തര്‍ സമരത്തിന്റെ ഫോട്ടോകള്‍ നീക്കം ചെയ്യണമെന്ന് അധികൃതര്‍ വിഷ്വല്‍ ആര്‍ടിസ്റ്റും ഫോട്ടോഗ്രാഫറുമായ റെയ്ഹാന്‍ വദ്രയെ അറിയിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. ചിത്രം നീക്കം ചെയ്തില്ലെങ്കില്‍ പ്രദര്‍ശനം റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചെന്നും റെയ്ഹാന്‍ പറഞ്ഞിരുന്നു. ആകെ പ്രദര്‍ശനത്തിന് വെച്ച 105 ഫോട്ടോകളില്‍ 75 എണ്ണവും ഉപേക്ഷിക്കണമെന്നായിരുന്നു ആവശ്യം.

vachakam
vachakam
vachakam

 രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുത്ത യുവജന പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ചിത്രങ്ങളാണ് പ്രധാനമായും നീക്കം ചെയ്തത്. ദേശീയപതാക ഉൾപ്പെട്ട ചിത്രങ്ങൾ പോലും ഒഴിവാക്കിയതിൽ ഉൾപ്പെടുന്നുണ്ടെന്ന് റെയ്ഹാൻ വാദ്ര ആരോപിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam