ഡല്‍ഹി സമരം പകര്‍ത്തിയത് മാസ്‌ക് ധരിച്ച്; രാഷ്ട്രീയത്തിലേക്കില്ല, ഫോട്ടോഗ്രഫി തന്നെ ജീവിതവഴി: റെയ്ഹാന്‍ വദ്ര

OCTOBER 22, 2026, 9:44 PM

ന്യൂഡല്‍ഹി: ആവിഷ്‌കാര സ്വാതന്ത്ര്യം കലാകാരന്റെ മൗലികാവകാശമാണെന്നും അത് ചോദ്യം ചെയ്യാനോ ചവിട്ടിമെതിക്കാനോ പാടില്ലെന്നും പ്രമുഖ ഫോട്ടോഗ്രാഫറും പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വദ്രയുടെയും മകനുമായ റെയ്ഹാന്‍ വദ്ര. ഡല്‍ഹി ബിക്കാനീര്‍ ഹൗസിലെ ചിത്രപ്രദര്‍ശനത്തില്‍ നിന്ന് ഡല്‍ഹി സമരങ്ങളുമായി ബന്ധപ്പെട്ട് താന്‍ പകര്‍ത്തിയ ഫോട്ടോകള്‍ വിലക്കിയ സംഭവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാപ്രദര്‍ശനത്തിന്റെ നിയമാവലികള്‍ പൂര്‍ണ്ണമായി പാലിക്കുകയും രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ ഒഴിവാക്കുകയും ചെയ്തിട്ടും ദേശീയപതാക ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത് തികച്ചും ഞെട്ടലുണ്ടാക്കിയെന്ന് റെയ്ഹാന്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലുണ്ടെന്ന് കരുതുന്നില്ലെന്നും ബിക്കാനീര്‍ ഹൗസ് അഡ്മിനിസ്ട്രേഷന്‍ എടുത്ത തീരുമാനമാണിതെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

തെരുവുകളിലും സമരവേദികളിലും ക്യാമറയുമായി ഇറങ്ങുമ്പോള്‍ ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ മാസ്‌കും തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും റെയ്ഹാന്‍ വെളിപ്പെടുത്തി. ഡൂണ്‍ സ്‌കൂളിലെ പഠനത്തിന് ശേഷം ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ നിന്ന് പൊളിറ്റിക്സില്‍ ബിരുദം നേടിയെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ തനിക്ക് യാതൊരു പദ്ധതിയുമില്ല. വന്യജീവി-സ്ട്രീറ്റ് ഫോട്ടോഗ്രാഫിയെത്തന്നെ പ്രധാന ജീവിതമാര്‍ഗ്ഗമായി മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹം.

പ്രദര്‍ശനത്തിനായി നിശ്ചയിച്ചിരുന്ന 105 ഫോട്ടോഗ്രാഫുകളില്‍ 74 എണ്ണമാണ് അധികൃതര്‍ ഒഴിവാക്കിയത്. നിലവില്‍ 'നോ ഐഡിയ ഈസ് ഫൈനല്‍' എന്ന പേരില്‍ അദ്ദേഹത്തിന്റെ വൈല്‍ഡ് ലൈഫ് ഫോട്ടോകള്‍ മാത്രമാണ് ബിക്കാനീര്‍ ഹൗസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. വയനാട്ടിലെ വന്യജീവി ചിത്രങ്ങള്‍ ഇത്തവണത്തെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഭാവിയില്‍ അത് പ്രതീക്ഷിക്കാമെന്നും റെയ്ഹാന്‍ കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam