വ്യാജ സ്ഥാനക്കയറ്റം തിരുത്തിയത് ഉദ്യോഗസ്ഥ വീഴ്ച; തെറ്റു ചെയ്യാത്ത അഞ്ച് വനിതാ ജീവനക്കാര്‍ പുറത്തേയ്ക്ക്

OCTOBER 22, 2026, 8:37 PM

കോഴിക്കോട്: ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്കും അനധികൃത സ്ഥാനക്കയറ്റങ്ങള്‍ക്കും ഇരയായി അഞ്ച് വനിതാ ജീവനക്കാരുടെ ജീവിത സ്വപ്നങ്ങള്‍ അനിശ്ചിതത്വത്തിലായി. വര്‍ഷങ്ങളുടെ കഠിന ശ്രമത്തിനൊടുവില്‍ പി.എസ്.സി വഴി കോഴിക്കോട് കളക്ടറേറ്റില്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റുകളായി നിയമനം ലഭിച്ച അഞ്ച് വനിതകളെയാണ് രണ്ടര വര്‍ഷത്തെ സര്‍വീസിന് ശേഷം ഒറ്റരാത്രികൊണ്ട് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് മുന്‍കൂട്ടി യാതൊരു അറിയിപ്പും നല്‍കാതെ, അവധി ദിനത്തിലാണ് പുറത്താക്കല്‍ ഉത്തരവ് പുറത്തിറങ്ങിയത്.

സഹപ്രവര്‍ത്തകര്‍ വാട്‌സാപ്പില്‍ അയച്ചുനല്‍കിയ ഉത്തരവ് കണ്ടാണ് തങ്ങള്‍ ഇനി സര്‍ക്കാര്‍ ജീവനക്കാരല്ലെന്ന ക്രൂരമായ സത്യം ഈ ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. നേരത്തെ കളക്ടറേറ്റിലെ അഞ്ച് ജീവനക്കാര്‍ക്ക് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും എന്‍.ജി.ഒ യൂണിയന്‍ നേതാവും ചേര്‍ന്ന് ചട്ടങ്ങള്‍ ലംഘിച്ച് ക്ലാര്‍ക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഇങ്ങനെ ഉണ്ടായ ഒഴിവുകളിലേക്കാണ് പി.എസ്.സി വഴി നിയമനം നടന്നത്. എന്നാല്‍ അനര്‍ഹമായി നല്‍കിയ ഈ സ്ഥാനക്കയറ്റം ട്രിബ്യൂണല്‍ ഉത്തരവുപ്രകാരം റദ്ദാക്കിയതോടെ പകരം കയറിയ പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ തസ്തിക ഇല്ലാതാവുകയായിരുന്നു. മുന്‍ കളക്ടറുടെയും എ.ഡി.എമ്മിന്റെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ തെറ്റുകള്‍ക്ക് ഇരയാകേണ്ടിവന്നത് ഒരു തെറ്റും ചെയ്യാത്ത സാധാരണക്കാരായ അഞ്ച് വനിതകളാണ്. ഈ ജോലി ലഭിച്ചതിനെ തുടര്‍ന്ന് മറ്റ് പി.എസ്.സി അഡൈ്വസ് മെമ്മോകള്‍ വേണ്ടെന്നുവെച്ച ഇവര്‍ക്ക് ഇപ്പോള്‍ രണ്ടര വര്‍ഷത്തെ സീനിയോറിറ്റിയും ജീവനമാര്‍ഗ്ഗവുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

വിഷയത്തില്‍ സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മാനുഷികപരമായ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷ മാത്രമാണ് ഇനി ഈ ജീവനക്കാര്‍ക്കുള്ളത്. ട്രിബ്യൂണല്‍ ഉത്തരവ് നടപ്പാക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണമെങ്കിലും, ജീവനക്കാരുടെ കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകൂടം സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നീതിക്ക് വേണ്ടിയും ഭാവിജീവിതത്തിന് വേണ്ടിയും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ കാത്തിരിക്കുകയാണ് ഈ അഞ്ച് കുടുംബങ്ങള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam