തിരുവനന്തപുരം: നടന് ബാലു വര്‍ഗീസിനെതിരെ പരാതിയുമായി യുവതി. പരാതിയ്ക്ക് പിന്നാലെ യുവതിയുടെ വക്കീല്‍ നോട്ടീസ് ബാലുവിന് നോട്ടീസയച്ചു.
ഗെയിംസിനിടെ നീന്തല്കുളത്തില്വെച്ച് ബലമായി ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. താന്‍ ആരോപണത്തില്‍ ഉറച്ച് നിന്നപ്പോള്‍ ബാലു ക്ഷമ ചോദിച്ചു. ഉടന്‍ അവിടെ നിന്നും മടങ്ങി ഭര്‍ത്താവിനോട് കാര്യങ്ങള്‍ വിശദീകരിച്ചെന്നും തൊട്ടടുത്ത ദിവസം ഭര്‍ത്താവ് ബാലുവുമായി സംസാരിച്ചെന്നും യുവതി വ്യക്തമാക്കി. അബദ്ധത്തില്‍ കൈതട്ടിയതാണെന്നായിരുന്നു വിശദീകരണം എന്നും യുവതി പറയുന്നു.
സ്വകാര്യ പരിപാടിക്കിടെ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. സംഭവത്തില്‍ പര്യമായി മാപ്പ് പറയണമെന്നും ഇത്തരത്തില്‍ ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്നും ആവശ്യപ്പെട്ടാണ് നടന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
താന്‍ നേരിട്ട ദുരനുഭവം സുഹൃത്തുക്കളായ മറ്റ് സ്ത്രീകളോട് പങ്കുവെച്ചപ്പോള്‍ സമാനമായ അനുഭവം നേരിട്ടത് അറിഞ്ഞെന്നും തുടര്‍ന്നാണ് നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചതെന്നും യുവതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
