കോവളം സ്പാ കേസ്: പെൺകുട്ടിയെ തമിഴ്നാട് പൊലീസിന് ഉടൻ കൈമാറില്ല

OCTOBER 22, 2026, 11:27 PM

തിരുവനന്തപുരം: കോവളം സ്പായിൽ വെച്ച് പെൺകുട്ടി നേരിട്ടത് ക്രൂര പീഡനമെന്ന് പൊലീസ്. പതിനാറുകാരിക്ക് സ്പായിൽ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനമാണ്. കുട്ടിയെ കൗസലിംഗിന് വിധേയമാക്കിയതായി അന്വേഷണ സംഘം പറഞ്ഞു. ഈ നിലയിൽ മൊഴിയെടുപ്പ് നടത്താനാകില്ലെന്നും അന്വേഷസംഘം ചൂണ്ടിക്കാട്ടി.

അതുകൊണ്ട് തന്നെ തമിഴ്‌നാട് പൊലീസിന് ഉടൻ പെൺകുട്ടിയെ കൈമാറില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നത് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ തീരുമാനം അറിയിച്ചത്. ഇതോടെ തിരുവനന്തപുരത്ത് എത്തിയ തമിഴ്‌നാട് പൊലീസ് സംഘം തിരികെ പോയി. 

കോവളത്തെ കേസ് വിവരങ്ങൾ തമിഴ്‌നാട് പൊലീസ് ശേഖരിച്ചിട്ടുണ്ട്. അടുത്തയാഴ്ച കുട്ടിയെ തെളിവെടുപ്പിനായി തമിഴ്‌നാട് പൊലീസിന് നൽകും. സിഡബ്ല്യുസി അനുമതിക്കായി തമിഴ്‌നാട് പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. കേസിൽ പെൺകുട്ടിയുടെ മാതൃ സഹോദരിയുടെ ഭർത്താവിന്റെ അറസ്റ്റ് തമിഴ്‌നാട് രേഖപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

 ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഇളയമ്മയും ഭർത്താവും ചേർന്ന് പണം വാങ്ങി കുട്ടിയെ വിൽക്കുകയായിരുന്നു. കോവളത്ത് നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ വീണ്ടും വിൽക്കാൻ ശ്രമിച്ചു. സ്പാ ജീവനക്കാരനാണ് പെൺകുട്ടിയെ രക്ഷിച്ചത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam