കൊച്ചി: 32 ഗ്രാം രാസലഹരിയുമായി 50 വയസ്സുകാരി പിടിയിൽ. മുവാറ്റുപുഴ റാക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പടി വില്ലേജ് വാവേലി ഭാഗത്ത് ചിരട്ടക്കൽ വീട്ടിൽ മിനിമോൾ ആണ് പിടിയിലായത്.
ഇവർക്കൊപ്പം താമസിച്ചിരുന്ന ആളെക്കുറിച്ചു പൊലീസ് അന്വേഷിച്ചു വരികയാണ്. രാസലഹരിയുടെ ഉറവിടത്തെ പറ്റിയും സാമ്പത്തിക സ്രോതസിനെ പറ്റിയും അന്വേഷണം നടത്തുന്നുണ്ട്. ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മുവാറ്റുപുഴ സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇവർ താമസിച്ചു വന്നിരുന്ന വാടകവീട്ടിൽ നിന്ന് ഇലക്ട്രോണിക് ത്രാസും മറ്റും കണ്ടെടുത്തു. പ്രത്യേകം പാക്ക് ചെയ്ത് സൂക്ഷിച്ച നിലയിലായിരുന്നു. കുറച്ചു നാളുകളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
