ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും; ഈ ഏഴ് പച്ചക്കറികൾ കഴിക്കൂ 

SEPTEMBER 17, 2024, 8:42 PM

പച്ചക്കറികൾ നിർബന്ധമായും നിങ്ങളുടെ ഭക്ഷണത്തിൽ  ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ കുടലിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കാരണം അവ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദിവസവും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ താഴെ കൊടുക്കുന്നു...

ബ്രോക്കോളി

ബ്രോക്കോളിയിൽ 100 ​​ഗ്രാമിൽ 2.82 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ബ്രോക്കോളി സഹായിക്കുന്നു.

vachakam
vachakam
vachakam

ചീര

ചീരയിൽ മിതമായ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 100 ഗ്രാമിന് ഏകദേശം 2-3 ഗ്രാം പ്രോട്ടീൻ ഉണ്ട്. പ്രതിരോധ പ്രവർത്തനത്തിനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും ചീര ഉത്തമമാണ്. ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കളും ചീരയിൽ അടങ്ങിയിട്ടുണ്ട്. ചീരയിൽ ല്യൂട്ടിൻ, ക്വെർസെറ്റിൻ എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.

ഗ്രീൻ പീസ്

vachakam
vachakam
vachakam

ഗ്രീൻ പീസ് ഒരു പോഷകസമൃദ്ധമായ പയർവർഗ്ഗമാണ്. 100 ഗ്രാമിന് ഏകദേശം 7 ഗ്രാം പ്രോട്ടീനും 5-6 ഗ്രാം ഫൈബറും അടങ്ങിയിരിക്കുന്നു. ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും അവയിൽ അടങ്ങിയിട്ടുണ്ട്.

ഇത് ഹൃദയാരോഗ്യം, രോഗപ്രതിരോധ പ്രവർത്തനം, ഊർജ്ജ ഉപാപചയം എന്നിവയെ പിന്തുണയ്ക്കുന്നു. ഫ്‌ളേവനോയിഡുകൾ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആൻ്റി ഓക്‌സിഡൻ്റുകൾ ഗ്രീൻ പീസ് അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

കൂണ്

vachakam
vachakam
vachakam

100 ഗ്രാം കൂണിൽ 2-3 ഗ്രാം പ്രോട്ടീൻ ഉണ്ട്. കൂടാതെ കലോറി കുറവാണ്. ഷിറ്റേക്ക്, റീഷി തുടങ്ങിയ ചില കൂണുകൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. കുടലിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന പ്രീബയോട്ടിക്കുകളും ഹൃദയാരോഗ്യത്തെ സഹായിക്കുന്ന നാരുകളും കൂണിൽ അടങ്ങിയിട്ടുണ്ട്.

കോളിഫ്ലവർ

കലോറി കുറഞ്ഞ പച്ചക്കറിയാണ് കോളിഫ്ലവർ. നാരുകൾ, വിറ്റാമിൻ സി, സൾഫോറഫേൻ എന്നിവയാൽ സമ്പന്നമാണ്. അവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, ക്യാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്.

മുരിങ്ങ ഇല

മുരിങ്ങയില 100 ഗ്രാമിന് 2.1 ഗ്രാം പ്രോട്ടീൻ നൽകുന്നു. ഇവയുടെ ഉയർന്ന നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും കാൽസ്യം, ഫോസ്ഫറസ് എന്നിവ എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.

വെണ്ടയ്ക്ക‌

പ്രോട്ടീൻ, വിറ്റാമിൻ സി, കെ, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങൾ വെണ്ടയ്ക്കയിലുണ്ട്. നാരുകളും ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പന്നമാണ്. കൂടാതെ, വെണ്ടയ്ക്ക കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിനും ​ഗുണം ചെയ്യും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam