വിളർച്ച മാറ്റാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കാം ഈ മാറ്റങ്ങൾ 

SEPTEMBER 3, 2024, 4:18 PM

കുട്ടികളിലും മുതിർന്നവരിലും പലപ്പോഴും കാണുന്ന ഒരു രോഗാവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. രക്തത്തിലെ ഹീമോഗ്ലോബിൻറെ അളവ് കുറയുന്ന അവസ്ഥയാണ് ഇത്. മാരകമായ രോഗമല്ലെങ്കിലും കടുത്ത ക്ഷീണം ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വില്ലനാകും. മരുന്നിനെ ആശ്രയിക്കും മുൻപ് തന്നെ വിളർച്ചയെ പ്രതിരോധിക്കാൻ ഭക്ഷണം ക്രമീകരിച്ചാൽ മതിയാകും. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹീമോഗ്ലോബിൻറെ അളവ് കൂട്ടാൻ സഹായിക്കും. അത്തരത്തിൽ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാമോ.

ഫിഗ്സ്

അയൺ, ​​പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ അടങ്ങിയ ഫിഗ്സ് കഴിക്കുന്നത് വിളർച്ചയെ തടയാൻ ഗുണം ചെയ്യും.

vachakam
vachakam
vachakam

മുരിങ്ങയില

ചീര പോലെ തന്നെ ഇരുമ്പ് ധാരാളമടങ്ങിയ ഇലക്കറിയാണ് മുരിങ്ങയില. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിളർച്ചയെ തടയും

മാതളം

vachakam
vachakam
vachakam

മാതളത്തിൽ ഇരുമ്പ്, കാത്സ്യം, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിലെ ഇരുമ്പിൻറെ ആഗിരണം വർദ്ധിപ്പിക്കാനും സഹായിക്കും.

ചീര

ചീര ഇരുമ്പിൻറെ മികച്ച ഉറവിടമാണ്.അയേണിനു പുറമേ വൈറ്റമിൻ കെ, ബി, സി എന്നിവയും ചീരയിലുണ്ട്. വിളർച്ചയെ തടയാൻ ചീര കഴിക്കുന്നത് പതിവാക്കാം.

vachakam
vachakam
vachakam

സ്ട്രോബെറി

ശരീരത്തിന് ഗുണകരമായ അളവ് ഇരുമ്പ് അടങ്ങിയ പഴമാണ് സ്ട്രോബെറി. ഇതും ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

ബീറ്റ്റൂട്ട്

ഇരുമ്പിൻറെ മികച്ച ഉറവിടമായ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിൻറെ അളവ് കൂട്ടാനും വിളർച്ചയെ തടയാനും സഹായിക്കും.

ഈന്തപ്പഴം

ഈന്തപ്പഴത്തിലും ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിളർച്ചയെ തടയാൻ ഗുണം ചെയ്യും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam