ഡെങ്കിപ്പനി അതിജീവിച്ചവര്‍ക്ക് കൊവിഡ് രോഗികളേക്കാൾ 55% ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യത 

SEPTEMBER 3, 2024, 4:11 PM

ഡെങ്കിപ്പനി അതിജീവിച്ചവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലെന്ന് പഠനം. എന്‍ടിയു സിംഗപ്പൂരിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഡെങ്കിപ്പനിക്ക് ജീവന്‍ അപകടത്തിലാക്കുംവിധം ഹൃദയത്തില്‍ സ്വാധീനം ചെലുത്താനാകുമെന്ന് കണ്ടെത്തി. 

ഡെങ്കിപ്പനി ബാധിച്ച് ഒരു വർഷത്തിനുള്ളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 55 ശതമാനം വർദ്ധിക്കുമെന്നാണ്  ഗവേഷകർ കണ്ടെത്തിയത്. ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദ്രോഗം, രക്തം കട്ടപിടിക്കല്‍ എന്നിവയാണ് ഗവേഷകര്‍ സങ്കീര്‍ണത വിഭാഗത്തില്‍ നിരീക്ഷിച്ചത്. ഈ സങ്കീര്‍ണതകള്‍ കോവിഡ് രോഗികളിലും കാണപ്പെടുന്നുണ്ടെന്ന് ജേണല്‍ ട്രാവല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

പഠനത്തിനായി, ഗവേഷകർ 2021 ജൂലൈ മുതൽ 2022 ഒക്ടോബർ വരെ സിംഗപ്പൂരിൽ കോവിഡ് -19 ഉള്ള 1,248,326 വ്യക്തികളെയും ഡെങ്കിപ്പനി ബാധിച്ച 11,707 വ്യക്തികളെയും പഠന വിധേയമാക്കി. അണുബാധയ്ക്കുശേഷം 300 ദിവസംവരെയുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് നിരീക്ഷണവിധേയമാക്കിയത്.

vachakam
vachakam
vachakam

ഡെങ്കിപ്പനി ശരീരത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. ഒരു പ്രധാന സങ്കീര്‍ണത ഡെങ്കി ഹെമറാജിക് ഫീവര്‍ ആണ്. ഇത് രക്തസ്രാവത്തിനും പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്നതിനും അവയവങ്ങളുടെ തകരാറിനും കാരണമാകുമെന്നും പഠനം കണ്ടെത്തി. 

ഡെങ്കിപ്പനി ഹൃദയത്തെ മാത്രമല്ല, മെമ്മറി ഡിസോര്‍ഡറുകളുടെ അപകടസാധ്യത 213 ശതമാനവും കോവിഡ് ബാധിതരെ അപേക്ഷിച്ച് ചലനവൈകല്യങ്ങള്‍ക്കുള്ള സാധ്യത 198 ശതമാനവും വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam