അര്‍ബുദ ഗവേഷണങ്ങളില്‍ നിര്‍ണായകം; കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി സിഎംഎഫ്‌ആര്‍ഐ; 

SEPTEMBER 12, 2024, 3:04 PM

കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ). ക്രോമസോം തലത്തില്‍ കല്ലുമ്മക്കായയുടെ ജനിതക ശ്രേണീകരണം സിഎംഎഫ്‌ആർഐ വിജയകരമായി പൂർത്തിയാക്കി.

കല്ലുമ്മക്കായയുടെ കൃഷിയില്‍ വൻമുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് കണ്ടെത്തല്‍. ജലമലിനീകരണത്തെക്കുറിച്ചുള്ള സാധ്യത മനസ്സിലാക്കാനും ഭാവിയിൽ കാൻസർ ഗവേഷണത്തെ സഹായിക്കാനും ഈ കണ്ടെത്തൽ സഹായിക്കും. നേരത്തെ, മത്തിയുടെ ജനിതകഘടനയും സിഎംഎഫ്‌ആർഐ കണ്ടെത്തിയിരുന്നു.

കല്ലുമ്മക്കായയുടെ വളർച്ച, പ്രത്യുല്പാദനം, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ജനിതകവിവരങ്ങളാണ് പഠനത്തിലൂടെ കണ്ടെത്തിയത്. നേച്ചർ ഗ്രൂപ്പിന്റെ സയന്റിഫിക് ഡേറ്റ ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്.

vachakam
vachakam
vachakam

കായലുകളിലും കടലിലും ജൈവനിരീക്ഷണത്തിന് ശേഷിയുള്ളതാണ് കല്ലുമ്മക്കായ. വലിയ അളവില്‍ ലോഹങ്ങളും മറ്റ് പാരിസ്ഥിതിക മലിനീകരണങ്ങളും തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിവുണ്ട്. ഇതുമായി ബന്ധപ്പെട്ട ജീനുകളെ തിരിച്ചറിയുന്നതിലൂടെ ജലാശയ പാരിസ്ഥിതിക നിരീക്ഷണം കൂടുതല്‍ കൃത്യവും ഫലപ്രദവുമാകും. 

രോഗപ്രതിരോധ ശേഷിയുള്ളതും ഉല്പാദനക്ഷമത കൂടിയതുമായ ജീനോമുള്ള കല്ലുമ്മക്കായകളെ കണ്ടെത്തി പ്രജനനം നടത്താൻ ഇത് സഹായിക്കും. കൃഷിയിലൂടെ കല്ലുമ്മക്കായയുടെ ഉല്പാദനം ഗണ്യമായി കൂട്ടുന്നതിന് ഇത് വഴിതുറക്കുമെന്ന് സിഎംഎഫ്‌ആർഐ ഡയറക്ടർ ഡോ ഗ്രിൻസണ്‍ ജോർജ് പറഞ്ഞു. അർബുദ ഗവേഷണത്തിന് ഉപകരിക്കുന്ന പുതിയ മാതൃകാ ജീവിവർഗമായി കല്ലുമ്മക്കായയെ പ്രയോജനപ്പെടുത്താനുള്ള സാധ്യതകള്‍ തുറന്നിടുന്നതാണ് പഠനമെന്ന് ഡോ. സന്ധ്യ സുകുമാരൻ പറഞ്ഞു. 

സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ സന്ധ്യ സുകുമാരൻ്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ജനിതക ക്രമം നടത്തിയത്. ഡിപ്പാർട്ട്മെൻ്റ് ഓഫ് ബയോടെക്നോളജി (DBT) ആണ് ഗവേഷണത്തിന് സാമ്പത്തിക സഹായം നൽകിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam