പ്രായത്തിനനുസരിച്ച് ഉറങ്ങണം; ഇല്ലെങ്കിൽ ആരോഗ്യം പണിമുടക്കും 

SEPTEMBER 17, 2024, 8:11 PM

ഉറക്കം ആരോഗ്യത്തിന്‍റെ അടിസ്ഥാനമാണ്. രാത്രിയില്‍ സുഖകരമായ ഉറക്കം കിട്ടിയില്ല എങ്കില്‍ അത് തീര്‍ച്ചയായും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മുതിര്‍ന്ന ഒരാള്‍ 7-8 മണിക്കൂര്‍ ഒരു രാത്രിയില്‍ ഉറങ്ങണമെന്നാണല്ലോ കണക്ക്. ഇതനുസരിച്ചാണ് മിക്കവരും അവരുടെ ഉറക്കം ക്രമീകരിക്കുന്നത്. 

എന്നാൽ നമ്മുടെ പ്രായവും ലഭിക്കേണ്ട ഉറക്കവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. മുതിര്‍ന്ന മനുഷ്യന്‍ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം എന്ന് നമുക്ക് അറിയാം, എന്നാല്‍, ഓരോ പ്രായപരിധിയില്‍ പെടുന്നവര്‍ക്കും അവരുടെ വയസ്സിനനുസരിച്ച് കൃത്യമായ മണിക്കൂര്‍ ഉറക്കം ആവശ്യമാണെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ പ്രായവിഭാഗത്തില്‍ പെട്ടവര്‍ക്കും ഒരു ദിവസം എത്ര മണിക്കൂര്‍ ഉറക്കം വേണമെന്ന് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (C-DC) കൃത്യമായി പറയുന്നുണ്ട്.

    • നവജാത ശിശുക്കള്‍ (മൂന്ന് മാസം വരെ പ്രായമുള്ളവര്‍) - 14-17 മണിക്കൂര്‍
    • നാല് മാസം മുതല്‍ 12 മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ - 12-16 മണിക്കൂര്‍
    • 1 -2 വയസ്സുള്ള കുഞ്ഞുങ്ങള്‍ - 11-14 മണിക്കൂര്‍
    • 3 മുതല്‍ 5 വയസ്സുവരെയുള്ള കുട്ടികള്‍ - 10-13 മണിക്കൂര്‍
    • 6 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ - 9-12 മണിക്കൂര്‍
    • 13 മുതല്‍ 17 വയസ്സുവരെയുള്ള കൗമാരക്കാര്‍- 8-10 മണിക്കൂര്‍
    • 18 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ - 7 മണിക്കൂറോ അതില്‍ കൂടുതലോ
    • 61 നും 64 നും ഇടയില്‍ പ്രായമുള്ളവര്‍ - 7-9 മണിക്കൂര്‍
    • 65 ന് മുകളില്‍ പ്രായമുള്ളവര്‍ - 7-8 മണിക്കൂര്‍

കൃത്യമായ ഉറക്കം ലഭിക്കാൻ 

vachakam
vachakam
vachakam

  1. എല്ലാ ദിവസവും ഉറങ്ങാന്‍ കൃത്യ സമയം പാലിക്കുക.
  2. ലൈറ്റ് ഓഫ് ആക്കിയതിനു ശേഷം ഉറങ്ങുക.
  3. ഉറങ്ങാന്‍ ഉദ്ദേശിക്കുന്ന സമയത്തിന് അര മണിക്കൂര്‍ മുമ്പ് ടിവിയോ മൊബൈല്‍ ഫോണോ ഉപയോഗിക്കരുത്.
  4. വിഷമമോ മാനസിക പിരിമുറക്കമോ തോന്നുന്ന കാര്യങ്ങള്‍ ആലോചിക്കാതിരിക്കുക.
  5. കാപ്പി, ചായ, പുകയില ഉല്‍പ്പനങ്ങള്‍ പോലുള്ള നാഡിവ്യൂഹത്തെ ഉത്തേജിപിക്കുന്ന വസ്തുക്കള്‍ (Nouro Stimulants) വൈകുന്നേരത്തിനു ശേഷം ഉപയോഗിക്കരുത്.
  6. മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.
  7. കണ്ണടച്ച് ഉറങ്ങാന്‍ ശ്രമിക്കുക. ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നിയാലും പിന്നീട് ഉറക്ക ക്രമം (Sleep Rhythm) ശരിയായ രീതിയിലാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam