ഗ്യാസ്ട്രോ പ്രശ്നങ്ങള്‍ പാര്‍ക്കിൻസണ്‍സ് രോഗസാധ്യത 76 ശതമാനം വര്‍ധിപ്പിക്കും; പഠനം

SEPTEMBER 17, 2024, 8:30 PM

ഗ്യാസ്ട്രോ പ്രശ്നങ്ങള്‍ പാർക്കിൻസൺസ് രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് പഠനം.  അൾസർ ഉൾപ്പെടെയുള്ള അന്നനാളത്തിലോ ആമാശയത്തിലോ ഉള്ള പ്രശ്നങ്ങൾ പാർക്കിൻസൺസ് രോഗത്തിനുള്ള സാധ്യത 76 ശതമാനം വർദ്ധിപ്പിക്കുന്നതായി പഠനം കണ്ടെത്തി.

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ നെറ്റ്‌വർക്ക് ഓപ്പൺ റിസർച്ചേഴ്‌സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ദഹനനാളത്തിൻ്റെ മുകളില്‍, പ്രത്യേകിച്ച്‌, അന്നനാളം, ആമാശയം, അല്ലെങ്കില്‍ ചെറുകുടലിൻ്റെ മുകള്‍ ഭാഗം എന്നിവയുടെ പാളിക്ക് അള്‍സർ അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള പ്രശ്നങ്ങളുള്ള ആളുകള്‍ക്ക് പാർക്കിൻസണ്‍സ് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു.

മസ്തിഷ്‌കത്തില്‍ നിന്ന് ഉണ്ടാകുന്ന ന്യൂറോ ഡിജനറേറ്റീവ് രോഗമാണ് പാർക്കിൻസൺസ്. എന്നാൽ ഈ വാർദ്ധക്യ സഹജമായ അസുഖം കുടലിൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് പഠനം വിശദീകരിക്കുന്നു. ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ് ഉള്ള രോഗികളിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ സാധാരണമാണെന്ന് പഠനം പറയുന്നു. യുഎസിലെ ബെത്ത് ഇസ്രായേൽ ഡീക്കനെസ് മെഡിക്കൽ സെൻ്ററിലെ ഗവേഷകർ പറയുന്നതനുസരിച്ച്, പാർക്കിൻസണ്‍സ് രോഗമുള്ള രോഗികള്‍ക്ക് ദഹനനാളത്തിൻ്റെ തകരാറുകള്‍ അനുഭവപ്പെടുന്നതായി പറയുന്നു.

vachakam
vachakam
vachakam

ദഹനസംബന്ധമായ പ്രശ്നങ്ങളിൽ മലബന്ധം, നീർവീക്കം, വിഴുങ്ങാൻ ബുദ്ധിമുട്ട്, എന്നിവ ഉൾപ്പെടുന്നതായി  പഠനം ചൂണ്ടിക്കാട്ടി. മലബന്ധവും ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടും അപകടകരമായ പ്രവണതകളാണെന്നും പാർക്കിൻസൺസ് രോഗത്തിനുള്ള സാധ്യത ഇരട്ടിയാക്കുമെന്നും പഠനം പറയുന്നു.

ദഹനപ്രക്രിയയിൽ പ്രധാന പങ്ക് വഹിക്കുന്ന ബ്രെയിൻ കെമിക്കൽ ആയ ഡോപാമൈൻ നിയന്ത്രിക്കുന്നതിലെ പ്രശ്നങ്ങൾ മൂലമാകാം കുടലും പാർക്കിൻസൺസ് രോഗ സാധ്യതയും തമ്മിലുള്ള ബന്ധം. ദഹനനാളത്തിൻ്റെ രോഗങ്ങൾ ആൽഫ-സിന്യൂക്ലിൻ എന്ന പ്രോട്ടീൻ്റെ രൂപീകരണത്തിന് കാരണമാകുന്നു. അങ്ങനെയാണ് മസ്തിഷ്കത്തിൽ പാർക്കിൻസൺസ് രോഗം സംഭവിക്കുന്നതെന്ന് പഠനം പറയുന്നു. ഭാവിയിലെ ഗവേഷണങ്ങൾ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത നൽകുമെന്നും ഗവേഷകർ പറഞ്ഞു. ദഹനപ്രശ്‌നങ്ങളും പാർക്കിൻസൺ  രോഗത്തിൻ്റെ മുൻകൂർ മുന്നറിയിപ്പ് അടയാളങ്ങളായി വർത്തിക്കുന്നതിനാൽ, കുടൽ-മസ്തിഷ്ക ബന്ധം കൂടുതൽ പര്യവേക്ഷണം ചെയ്യാൻ ഗവേഷകർ ഉത്സുകരാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam