കപ്യൂട്ടറും നിങ്ങളുടെ മെമ്മറി കവരും; ഡിജിറ്റല്‍ ഡിമെൻഷ്യയെ കരുതിയിരിക്കാം

SEPTEMBER 3, 2024, 4:01 PM

ജോലിയുടെ ഭാഗമായോ അല്ലാതെയോ മൊബൈൽ ഫോണിൻ്റെയും ലാപ്‌ടോപ്പിൻ്റെയും സ്‌ക്രീനുകൾക്ക് മുന്നിൽ ദിവസവും ചെലവഴിക്കുന്നവർ നിരവധിയാണ്. എന്നാൽ ഈ ശീലം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും, വ്യായാമം ചെയ്യുന്നില്ലെങ്കിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും വിദഗ്ധർ പറയുന്നു.

വ്യായാമക്കുറവും സ്‌ക്രീനിനു മുന്നിൽ ഇരിക്കുന്നതും തലച്ചോറിൻ്റെ ആരോഗ്യത്തെ ബാധിക്കുകയും ഡിജിറ്റൽ ഡിമെൻഷ്യ എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. സ്‌മാർട്ട്‌ഫോണുകളിലും കമ്പ്യൂട്ടറുകളിലും അമിതമായ ആശ്രിതത്വം മൂലം ഉണ്ടാകുന്ന മെമ്മറി നഷ്‌ടവും വൈജ്ഞാനിക പ്രവർത്തനങ്ങളുടെ അപചയവുമാണ് ഡിജിറ്റൽ ഡിമെൻഷ്യ എന്ന് പറയുന്നത്.

2012-ൽ ജർമ്മൻ ന്യൂറോ സയൻ്റിസ്റ്റും സൈക്യാട്രിസ്റ്റുമായ മാൻഫ്രെഡ് സ്പിറ്റ്സർ ആണ് ആദ്യമായി ഡിജിറ്റൽ ഡിമെൻഷ്യ എന്ന പദം ഉപയോഗിച്ചത്. ഒരു ശാസ്ത്രീയ പദമല്ലെങ്കിലും, സ്‌ക്രീൻ സമയവും വ്യായാമക്കുറവും മെമ്മറിയെ എത്രത്തോളം ബാധിക്കുന്നു എന്ന് വിവരിക്കാൻ ഇതിലും മികച്ച പദമില്ലെന്ന് ഗവേഷകർ വിശ്വസിക്കുന്നു.

vachakam
vachakam
vachakam

2022-ല്‍ അരിസോണ സർവകലാശാലയില്‍ നിന്നുള്ള ഗവേഷകർ നടത്തിയ ഒരുപഠനത്തില്‍ ഉദാസീനമായ ജീവിതശൈലിയും കംപ്യൂട്ടർ, ടി.വി., സ്മാർട്ഫോണ്‍ തുടങ്ങിയവയ്ക്ക് മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുന്നതുമൊക്കെ ഡിമെൻഷ്യക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. 2023-ല്‍ ആന്ധ്രാപ്രദേശില്‍ നിന്നുളള ഗവേഷകർ നടത്തിയ പഠനത്തിലും അമിതമായ സ്ക്രീൻ ടൈം ദൈനംദിനപ്രവർത്തനങ്ങളെയും, ഓർമയെയുമൊക്കെ ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തി.

ഡിജിറ്റല്‍ ഡിമെൻഷ്യയുടെ ലക്ഷണങ്ങള്‍

  1. ഹ്രസ്വകാല ഓർമക്കുറവ്
  2.  പെട്ടെന്ന് കാര്യങ്ങള്‍ മറന്നുപോവുക
  3.  വാക്കുകള്‍ ഓർത്തെടുക്കാനുള്ള ബുദ്ധിമുട്ട്
  4.  ഒന്നിലധികം കാര്യങ്ങള്‍ ഒരേസമയം ചെയ്യുമ്ബോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക 
  5. ഡിമെൻഷ്യയെപ്പോലെത്തന്നെ ഡിജിറ്റല്‍ ഡിമെൻഷ്യയും ആശയവിനിമയശേഷി ശ്രദ്ധകേന്ദ്രീകരിക്കല്‍, യുക്തിപരമായി ചിന്തിക്കല്‍ തുടങ്ങിയവയെ ബാധിക്കും. 

എങ്ങനെ പ്രതിരോധിക്കും?

vachakam
vachakam
vachakam

  1. ഡിജിറ്റൽ ഡിമെൻഷ്യ തടയാൻ നിങ്ങൾക്ക് സ്വീകരിക്കാവുന്ന നടപടികളുണ്ട്. നോട്ടിഫിക്കേഷനുകള്‍ നിശബ്ദമാക്കുക എന്നതാണ് പ്രധാന കാര്യം.
  2. ഒന്നും ചെയ്യാനില്ലാത്തപ്പോൾ മിക്കവരും ഫോണിൽ സമയം കണ്ടെത്തുന്നു. അതിനാൽ, അലസതയുടെയും വിരസതയുടെയും സാഹചര്യം സൃഷ്ടിക്കുന്നതിനുപകരം എന്തെങ്കിലും സജീവമാക്കുന്നത് പ്രയോജനകരമാണ്.
  3. ചെറിയ ഔട്ട്‌ഡോർ ഗെയിമുകളിലും സ്ഥിരമായ വ്യായാമത്തിലും ഏർപ്പെടുന്നത് ഡിജിറ്റൽ ഡിമെൻഷ്യയെ അകറ്റി നിർത്താം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam