തൈര് കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടുമോ?

AUGUST 27, 2024, 8:51 PM

ദിവസവും തൈര് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. തുടർച്ചയായുള്ള തൈരിന്റെ ഉപയോഗത്തിലൂടെ പല ആരോഗ്യ പ്രശ്‌നങ്ങളും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇതില്‍ ധാരാളം കാല്‍സ്യവും വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ഉറപ്പും ആരോഗ്യവും നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു. എന്നാൽ കൊളസ്‌ട്രോൾ കൂടുമെന്ന് കരുതി തൈര് മാറ്റി നിർത്തുന്നവരുമുണ്ട്. യഥാർത്ഥത്തിൽ കൊളസ്‌ട്രോള്‍ അളവ് കൂടിയവര്‍ക്ക് തൈര് കഴിക്കാമോ? 

രണ്ട് തരം കൊളസ്ട്രോൾ ഉണ്ട്. ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ), ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) എന്നിവ യഥാക്രമം ചീത്ത കൊളസ്ട്രോൾ എന്നും നല്ല കൊളസ്ട്രോൾ എന്നും അറിയപ്പെടുന്നു. ഉയർന്ന അളവിലുള്ള എൽഡിഎൽ ഹൃദയധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാൻ ഇടയാക്കും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മറുവശത്ത്, എച്ച്ഡിഎൽ കൊളസ്ട്രോൾ രക്തത്തിൽ നിന്ന് ചീത്ത കൊളസ്ട്രോൾ നീക്കം ചെയ്യാനും അപകടസാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ആഗോളതലത്തില്‍ ഹൃദ്രോഗം മരണത്തിന്‌റെ പ്രധാന കാരണമായിരിക്കെ അതിലേക്കു നയിക്കുന്നതില്‍ ഒന്നായ കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഭക്ഷണക്രമം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. അതുകൊണ്ടുതന്നെ തൈര് കൊളസ്‌ട്രോളിനെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.  പാലിലെ പ്രത്യേക ബാക്ടീരിയൽ കൾച്ചറിൽ നിന്ന് ഉണ്ടാക്കുന്ന പുളിപ്പിച്ച പാൽ ഉൽപന്നമാണ് തൈര്. ഇത് പാലിൽ ലാക്ടോസിനെ പുളിപ്പിച്ച് ലാക്റ്റിക് ആസിഡ് ഉണ്ടാക്കുന്നു.

vachakam
vachakam
vachakam

ലാക്റ്റിക് ആസിഡാണ് തൈരിന് അതിൻ്റെ സ്വാദും കട്ടിയുള്ള ഘടനയും നൽകുന്നത്. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിനുകൾ, പ്രോബയോട്ടിക്സ് എന്നിവയാൽ സമ്പന്നമായ തൈരിൽ കുടലിൻ്റെ ആരോഗ്യത്തെ സഹായിക്കുന്ന ഗുണം ചെയ്യുന്ന ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. തൈര് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാലിനെ ആശ്രയിച്ച് ഗുണങ്ങളും വ്യത്യാസപ്പെടുന്നു. പൂരിത കൊഴുപ്പുള്ള തൈര് ഉയർന്ന എൽഡിഎൽ കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു.

കൊഴുപ്പ് കുറഞ്ഞ തൈര് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു, മറ്റ് പഠനങ്ങൾ സൂചിപ്പിക്കുന്നത് തൈര് കൊളസ്‌ട്രോളിൻ്റെ അളവിൽ  കാര്യമായ വ്യത്യാസം വരുത്തുന്നില്ല എന്നാണ്.  2012-ല്‍ ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ദിവസവും പ്രോബയോട്ടിക് തൈര് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ നാല് മുതല്‍ അഞ്ച് ശതമാനം വരെ കുറയ്ക്കുമെന്നാണ്. 

തൈര് കൊളസ്ട്രോളിന് നല്ലതാണെന്ന് കരുതുന്ന പ്രധാന കാരണങ്ങളിലൊന്ന് അതിലെ പ്രോബയോട്ടിക് ആണ്. ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്ന ലൈവ് ബാക്ടീരിയകളാൽ സമ്പന്നമാണ് പ്രോബയോട്ടിക്സ്. തൈരിലെ പ്രോബയോട്ടിക്സ് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ന്യൂട്രീഷന്‍, മെറ്റബോളിസം ആന്‍ഡ് കാര്‍ഡിയവോസ്‌കുലാര്‍ ഡിസീസസില്‍ 2013-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് സാധാരണ തൈര് കഴിക്കുന്നവരുമായി താരതമ്യം ചെയ്യുമ്ബോള്‍ പ്രോബയോട്ടിക് തൈര് കഴിക്കുന്നവരില്‍ ടോട്ടല്‍ കോളസ്‌ട്രോള്‍, എല്‍ഡിഎല്‍ എന്നിവയില്‍ കാര്യമായ വ്യത്യാസം ഉണ്ടായി എന്നാണ്.

ദ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച 2016 ലെ ഒരു പഠനത്തിൽ, തൈര് ഉൾപ്പെടെയുള്ള കൊഴുപ്പ് നിറഞ്ഞ പാലുൽപ്പന്നങ്ങൾ ഹൃദ്രോഗ സാധ്യതയുമായി ബന്ധമില്ലെന്ന് കണ്ടെത്തി. കാൽസ്യം, പ്രോട്ടീൻ, ചില ഫാറ്റി ആസിഡുകൾ തുടങ്ങിയ ഫുൾ ഫാറ്റ് ഡയറിയിലെ മറ്റ് ഘടകങ്ങൾ പൂരിത കൊഴുപ്പിൻ്റെ പ്രതികൂല ഫലങ്ങളെ പ്രതിരോധിച്ചേക്കാമെന്നും പഠനം പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam