ഈ ഭക്ഷണങ്ങള്‍ ഒരിക്കലും പച്ചയ്ക്ക് കഴിക്കരുത്

SEPTEMBER 11, 2024, 9:25 AM

ചില ഭക്ഷണങ്ങൾ പാകം ചെയ്യാതെ കഴിക്കുന്നത് ശരീരത്തിന് വലിയ ദോഷം ചെയ്യും. എന്നാൽ നമ്മളിൽ ഭൂരിഭാഗവും ഇതിനെക്കുറിച്ച് ബോധവാന്മാരല്ല. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കുക

പാല്‍

അസംസ്‌കൃത പാലില്‍ ഇ-കോളി, ലിസ്റ്റീരിയ പോലുള്ള ഹാനികരമായ ബാക്റ്റീരിയകള്‍ അടങ്ങിയിരിക്കും. ഇത് പാസ്ചറൈസ് ചെയ്തില്ലെങ്കില്‍ ഗുരുതരമായ ഭക്ഷ്യരോഗങ്ങള്‍ക്കു കാരണമാകും. ഇത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിനോ  മരണം വരെ സംഭവിക്കുന്നതിനോ കാരണമാകാം.

vachakam
vachakam
vachakam

ചീര

വേവിക്കാത്ത ചീരയില്‍ ഓക്സലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കാല്‍സ്യം ആഗിരണത്തെ തടസപ്പെടുത്തുകയും അമിതമായി കഴിക്കുന്നതു വൃക്കയിലെ കല്ലിനു കാരണമാകും. ദഹനപ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്.

ചേമ്ബില

vachakam
vachakam
vachakam

പച്ച ചേമ്ബിലകളില്‍ കാല്‍സ്യം ഓക്സലേറ്റ് പരലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പാകം ചെയ്യാതെ കഴിക്കുന്നത് വൃക്കയിലെ കല്ലുകള്‍ക്കും മറ്റ് ആരോഗ്യപ്രശ്ങ്ങള്‍ക്കും കാരണമാകും.

മാംസങ്ങൾ 

ഇറച്ചി, മീനുകൾ എന്നിവ  ഒരു രൂപത്തിലും അസംസ്കൃതമായി കഴിക്കാൻ പാടില്ല. ചിക്കൻ, ടർക്കി, താറാവ്, ബീഫ് പോർക്ക് എന്നിവ സുരക്ഷിതമായി കഴിക്കുന്നതിന് മുമ്പ് കുറഞ്ഞത് 165 ഡിഗ്രിയിൽ വേവിക്കണം. സിഡിസി  പ്രകാരം. അസംസ്കൃത ചിക്കനിൽ സാൽമൊണല്ല ഉൾപ്പെടെയുള്ള ഒന്നിലധികം ബാക്ടീരിയകൾ അടങ്ങിയിരിക്കാം, അത് ഭക്ഷ്യജന്യരോഗത്തിന് കാരണമാകും.

vachakam
vachakam
vachakam

ബീറ്റ്‌റൂട്ട്

 പാകം ചെയ്യാത്ത ബീറ്റ്‌റൂട്ട് കഴിക്കുന്നത് ദഹനവ്യവസ്ഥയെ ബാധിക്കും. വയറുവേദനയും അസ്വസ്ഥതയും ഉണ്ടാവാനും സാധ്യതയുണ്ട്.

മുട്ട

വേവിക്കാത്ത മുട്ടയില്‍ സാല്‍മൊണല്ല ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ദഹനനാളത്തിലെ അണുബാധയും പനിയും ഉള്‍പ്പടെയുള്ള ഭക്ഷ്യജന്യരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

കോളിഫ്‌ളവർ

കോളിഫ്‌ളവർ പച്ചയായി കഴിക്കുന്നത് ചിലരിൽ ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇത് വയറു വീർപ്പിനും ദഹനനാളത്തിനും കാരണമാകും

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam