എംപോക്സിന് വാക്സിൻ; ലോകാരോഗ്യസംഘടനയുടെ അംഗീകാരം 

SEPTEMBER 13, 2024, 8:58 PM

ന്യൂയോര്‍ക്ക്‌: എം പോക്‌സിനെ പ്രതിരോധിക്കാനുള്ള പ്രീക്വാളിഫൈഡ് വാക്‌സിനായി ബവേറിയൻ നോർഡിക് എ/എസ് നിർമ്മിച്ച എംവിഎ-ബിഎൻ വാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി.

നാലാഴ്ചകള്‍ക്കിടയില്‍ രണ്ട് ഡോസ് എന്ന നിരക്കിലാണ് ഈ വാക്‌സിനെടുക്കേണ്ടത്. 18 വയസിന് മുകളിലുള്ളവരിലാണ് ഇതുവരെ വാക്‌സിന്റെ ട്രയല്‍ നടന്നിരിക്കുന്നത്.

വാക്‌സിന്റെ ഒറ്റ ഡോസ് മാത്രമെടുത്താല്‍ എം പോക്‌സിന്റെ രോഗലക്ഷണങ്ങളെ 76 ശതമാനവും 2 ഡോസുകളുമെടുത്താല്‍ രോഗത്തെ 80 ശതമാനത്തിലധികവും പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തൽ.

vachakam
vachakam
vachakam

 ആഫ്രിക്കയില്‍ രോഗം രൂക്ഷമായ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് അതിവേഗത്തില്‍ വാക്‌സിന്‍ മറ്റ് ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാക്കി വിതരണം ചെയ്യാനാണ് ലോകാരോഗ്യ സംഘടന പദ്ധതിയിടുന്നത്. 

സ്മാള്‍ പോക്‌സിന്റേയും എം പോക്‌സിന്റേയും ലക്ഷണങ്ങള്‍ക്കെതിരെ വാക്‌സിന് പൊരുതാന്‍ സാധിക്കുമെന്നാണ് ലോകാരോഗ്യസംഘടന അംഗീകരിച്ചിരിക്കുന്നത്. 2-8 സെല്‍ഷ്യസ് താപനിലയില്‍ 8 ആഴ്ചകളോളം വാക്‌സിന്‍ സൂക്ഷിക്കാന്‍ സാധിക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam