കറുകപ്പട്ടയില്‍ ഈയം! ജാഗ്രത പാലിക്കണമെന്ന് അമേരിക്ക

SEPTEMBER 18, 2024, 5:16 PM


അമേരിക്കയില്‍ അടുത്തിടെ ഭക്ഷ്യ സുരക്ഷാശാസ്ത്രജ്ഞന്‍ നടത്തിയ പരിശോധനയില്‍ ചില കറുകപ്പട്ട ബ്രാന്‍ഡുകളില്‍ മാരകമായ അളവില്‍ ലെഡ് അഥവാ ഈയത്തിന്റെ അംശം കണ്ടെത്തി. കണ്‍സ്യൂമര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം പരിശോധിച്ച മൂന്നിലൊന്നിലും അനുവദനീയമല്ലാത്ത അളവില്‍ ലെഡ് അടങ്ങിയിട്ടുണ്ടെന്നും ഇവ മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചു വിളിക്കണം എന്നും പഠനത്തില്‍ ആവശ്യപ്പെടുന്നു.

പരിശോധിച്ച ബ്രാന്‍ഡുകളില്‍ 12 ബ്രാന്‍ഡ് ഒരിക്കലും ഉപയോഗിക്കരുതെന്നും ശാസ്ത്രജ്ഞര്‍ പുറത്തിറക്കിയ പട്ടികയില്‍ പറയുന്നു. ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജെയിംസ് റോജേഴ്‌സ് പറയുന്നത്, ഈയം കുറഞ്ഞ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ പോലും അത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഇത് കാലക്രമേണ ശരീരത്തില്‍ അടിഞ്ഞുകൂടി വര്‍ഷങ്ങളോളം ശരീരത്തില്‍ തന്നെ കിടക്കുകയും മരണത്തിനുവരെ കാരണമായേക്കാം എന്നുമാണ്.

മികച്ച ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കുക എന്നതാണ് കറുകപ്പട്ടയിലെ മായത്തെ അതിജീവിക്കാനുള്ള മാര്‍ഗം എന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കറുകപ്പട്ട അടക്കം സുഗന്ധ വ്യഞ്ജനങ്ങളില്‍ കൃഷിയുടെ ഘട്ടം മുതല്‍ സംസ്‌കരണ ഘട്ടം വരെ ഏത് ഘട്ടത്തിലും ലഡിന്റെ അംശം കലര്‍ന്നേക്കാം എന്നും എന്നാല്‍ ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കുട്ടികളുടെ വളര്‍ച്ച തടസപ്പെടുത്തുന്നത് മുതല്‍ വൃക്ക തകരാറുകള്‍ വരെ കുട്ടികളില്‍ ഉണ്ടാക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ കൂടാതെ ലെഡ് മുതിര്‍ന്നവരിലും പലതരം പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഹൃദയസംബന്ധമായ തകരാറുകള്‍, വൃക്ക തകരാറുകള്‍, ഓര്‍മ്മ നഷ്ടപ്പെടുക, മാനസിക വൈകല്യങ്ങള്‍ എന്നിവയ്ക്കും ഇത് കാരണമാകും. ഗര്‍ഭിണികളുടെ കാര്യത്തില്‍ ആണെങ്കില്‍ ഗര്‍ഭം അലസല്‍ മുതല്‍ ഗര്‍ഭപിണ്ഡത്തിന്റെ വികസനകാല താമസമുണ്ടാക്കുന്നതിന് വരെ ലെഡ് കാരണമാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam